Posted On
date_range Updated On
date_range സംസ്ഥാന ജൂനിയർ ഫുട്ബാൾ: ലൂസേഴ്‌സ് ഫൈനലിൽ കാസർകോട്
തൃക്കരിപ്പൂർ: സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ലൂസേഴ്‌സ് ഫൈനലിൽ കാസർകോടിന് ജയം. രണ്ടിനെതിരെ നാലുഗോളുകൾക്ക് കണ്ണൂരിനെയാണ് ആതിഥേയർ തോൽപിച്ചത്. കാസർകോടിന് വേണ്ടി പതിമൂന്നാം മിനിറ്റിൽ പാർഥിവ് ആദ്യഗോൾ നേടി. നായകൻ കെ.പി. ഇനാസ് 42-ാം മിനിറ്റിൽ നേടിയ ഗോളോടെ നില ഭദ്രമാക്കി.
കണ്ണൂരിന്റെ ആദ്യഗോൾ ഇടവേളക്ക് പിരിയും മുമ്പ് അക്ഷയ് നേടി. 58ാം മിനിറ്റിൽ കിരൺ സമനില പിടിച്ചു(2 - 2). അവസാന അഞ്ചുമിനിറ്റിൽ അഭിഷേക് നേടിയ രണ്ടുഗോളുകളാണ് കാസർകോടിന് ജയമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.