സി​ഫ് ഈ​സ്ടീ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ

ന​ട​ന്ന മ​ഹ്ജ​ർ എ​ഫ്‌.​സി, സ​ബീ​ൻ എ​ഫ്‌.​സി മ​ത്സ​ര​ത്തി​ൽ​നി​ന്ന്

സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ മഹ്ജർ എഫ്‌.സിക്ക് മിന്നും വിജയം

ജി​ദ്ദ: 20ാമ​ത് സി​ഫ് ഈ​സ്ടീ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ എ ​ഡി​വി​ഷ​ൻ ജേ​താ​ക്ക​ളാ​യ ചാം​സ് സ​ബീ​ൻ എ​ഫ്‌.​സി​യെ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ച് പ​വ​ർ ഹൗ​സ് മ​ഹ്ജ​ർ എ​ഫ്‌.​സി മി​ന്നും വി​ജ​യം നേ​ടി. സ​ന്തോ​ഷ് ട്രോ​ഫി, ഐ.​എ​സ്.​എ​ൽ, ഐ ​ലീ​ഗ് യൂ​നി​വേ​ഴ്സി​റ്റി ക​ളി​ക്കാ​രു​ടെ നീ​ണ്ട നി​ര ത​ന്നെ ഇ​രു ടീ​മു​ക​ളി​ലും അ​ണി​നി​ര​ന്നി​രു​ന്നു. തു​ല്യ ശ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ന് ജി​ദ്ദ വ​സീ​രി​യ അ​ൽ ത​ആ​വു​ൻ സ്റ്റേ​ഡി​യ​ത്തി​ൽ റെ​ക്കോ​ഡ് ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

ആ​ദ്യ പ​കു​തി​യു​ടെ ആ​ദ്യ മി​നി​റ്റു​ക​ളി​ൽ ര​ണ്ടു ത​വ​ണ മ​ഹ്ജ​ർ എ​ഫ്‌.​സി ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി. സ​ബീ​ൻ എ​ഫ്.​സി ഗോ​ൾ നേ​ടി​യെ​ന്ന് തോ​ന്നി​ച്ചു​വെ​ങ്കി​ലും ഒ​രു ത​വ​ണ ഹൈ ​ബൈ​സി​ക്കി​ൾ കി​ക്കി​ലൂ​ടെ മു​ഹ​മ്മ​ദ് ജാ​സി​മും ര​ണ്ടാം ത​വ​ണ ഗോ​ൾ കീ​പ്പ​ർ ശ​ര​ത്തും അ​പ​ക​ട​മൊ​ഴി​വാ​ക്കി. ക​ളി​യു​ടെ 17ാം മി​നി​റ്റി​ൽ മ​ഹ്ജ​ർ എ​ഫ്‌.​സി​ക്ക് വേ​ണ്ടി അ​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​ദ്യ ഗോ​ൾ നേ​ടി.

ഗോ​ൾ വ​ഴ​ങ്ങി​യ​തോ​ടെ ഉ​ണ​ർ​ന്നു ക​ളി​ച്ച സ​ബീ​ൻ എ​ഫ്‌.​സി​ക്ക് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ല​ഭി​ച്ച തു​റ​ന്ന അ​വ​സ​രം പ​രി​ച​യ സ​മ്പ​ന്ന​നാ​യ സു​ധീ​ഷ് പാ​ഴാ​ക്കി​യ​പ്പോ​ൾ ആ​ശ്വ​സി​ച്ച മ​ഹ്ജ​ർ എ​ഫ്‌.​സി​ക്കു പ​ക്ഷേ, ആ​ശ്വാ​സ​ത്തി​ന് അ​ൽ​പാ​യു​സ്സാ​യി​രു​ന്നു, ക​ളി​യു​ടെ 24ാം മി​നി​റ്റി​ൽ അ​മീ​ൻ കോ​ട്ട​കു​ത്തി​ലൂ​ടെ സ​ബീ​ൻ എ​ഫ്.​സി സ​മ​നി​ല നേ​ടി. ഒ​ന്നാം പ​കു​തി​ക്ക് പി​രി​യു​ന്ന​തി​നു മു​മ്പ് സ​മാ​ന​ത്തു​ൽ ന​സ്രീ​നി​ലൂ​ടെ ഒ​രു ഗോ​ൾ കൂ​ടി നേ​ടി​യ സ​ബീ​ൻ 2-1 ലീ​ഡെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ മ​ഹ്ജ​ർ എ​ഫ്.​സി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് കൂ​ടു​ത​ൽ മൂ​ർ​ച്ച കൈ​വ​ന്നു, മ​ഹ്ജ​ർ ലീ​ഡ് നേ​ടി​യേ​ക്കു​മെ​ന്നു തോ​ന്നി​ച്ച സ​മ​യ​ത്ത് വി​ങ് ബാ​ക്ക് ജാ​സി​മി​ന്റെ തീ​ർ​ത്തും അ​ശ്ര​ദ്ധ​മാ​യ ക​ളി​ക്ക് മ​ഹ​ജ്ർ എ​ഫ്.​സി ക​ന​ത്ത​വി​ല ന​ൽ​കേ​ണ്ടി​വ​ന്നു. ബോ​ക്സി​നു പു​റ​ത്തു​കി​ട്ടി​യ പ​ന്ത് അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ച്ചും, അ​പ​ക​ട​ര​മാ​യി ഡ്രി​ബി​ളി​ങ്ങി​ന് ശ്ര​മി​ച്ചു കൈ​വി​ട്ട​തോ​ടെ പ​ന്തു​മാ​യി മു​ന്നേ​റി​യ സ​ബീ​ൻ എ​ഫ്.​സി​യു​ടെ ഷി​ബി​ലി​നെ ബോ​ക്സി​ൽ ഫൗ​ൾ ചെ​യ്ത​തി​ന് ജാ​സി​മി​ന് മ​ഞ്ഞ കാ​ർ​ഡും മ​ഹ്ജ​ർ എ​ഫ്.​സി​ക്കെ​തി​രെ പെ​നാ​ൽ​റ്റി കി​ക്കും ല​ഭി​ച്ചു. കി​ക്കെ​ടു​ത്ത അ​മീ​ന് ഗോ​ൾ പി​ഴ​ച്ചി​ല്ല (3-1). ക​ളി കൈ​വി​ട്ടു​വെ​ന്ന് ക​രു​തി​യി​ട​ത്തു​നി​ന്നും പി​ന്നീ​ട് ക​ണ്ട​ത് മ​ഹ​ജ്ർ എ​ഫ്.​സി​യു​ടെ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു.

സ​ബീ​ൻ എ​ഫ്.​സി ഗോ​ൾ​മു​ഖ​ത്ത് നി​ര​ന്ത​രം റൈ​ഡ് ചെ​യ്ത മ​ഹ്ജ​ർ എ​ഫ്‌.​സി ത്വ​ൽ​ഹ​ത്തി​ലൂ​ടെ ര​ണ്ടാം ഗോ​ളും, മു​ഹ​മ്മ​ദ് അ​ർ​ഷാ​ദി​ന്റെ ബൂ​ട്ടി​ൽ​നി​ന്നും മൂ​ന്നാം ഗോ​ളും ക​ണ്ടെ​ത്തി സ്കോ​ർ നി​ല ഉ​യ​ർ​ത്തി (3-3). ക​ളി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു​വെ​ന്ന് ക​രു​തി​യി​രു​ന്ന​പ്പോ​ഴാ​ണ് ടൂ​ർ​ണ​മെ​ന്റി​ലെ ത​ന്നെ മി​ക​ച്ച ഗോ​ൾ പി​റ​ന്ന​ത്. മ​ധ്യ​വ​ര​യു​ടെ പ​ത്തു​വാ​ര അ​ക​ലെ നി​ന്നും സ്റ്റേ​ഡി​യ​ത്തി​ന്റെ വ​ല​തു ഭാ​ഗ​ത്തു​നി​ന്നും സ​ക്കീ​റി​ൽ​നി​ന്നും ല​ഭി​ച്ച പ​ന്ത്, ത്വ​ൽ​ഹ​ത്തി​ന്റെ ബു​ള്ള​റ്റ് ഷോ​ട്ട്, ഒ​രു ലോ​ങ് റേ​ഞ്ച​ർ ഷോ​ട്ട് പ്ര​തീ​ക്ഷി​ക്കാ​തെ നി​ന്നി​രു​ന്ന സ​ബീ​ൻ എ​ഫ്.​സി ഗോ​ൾ കീ​പ്പ​ർ പ​ക്ഷേ, മു​ഴു​നീ​ളെ ഇ​ട​ത്തോ​ട്ട് പ​റ​ന്നു​യ​ർ​ന്ന് പ​ന്ത് ത​ട്ടി​യ​ക​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​ന്ത് കൃ​ത്യം വ​ല​യി​ൽ ത​ന്നെ പ​തി​ച്ചു (4-1). മ​ഹ്ജ​ർ പ്ര​തി​രോ​ധ​ത്തി​ൽ വ​ന്മ​തി​ൽ തീ​ർ​ത്ത മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് ആ​യി​രു​ന്നു ക​ളി​യി​ലെ കേ​മ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.​എം മാ​യി​ൻ​കു​ട്ടി ട്രോ​ഫി കൈ​മാ​റി.

ബി ​ഡി​വി​ഷ​ൻ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ന​ലി​റ്റി​ക്‌​സ് റെ​ഡ്സീ ബ്ലാ​സ്റ്റേ​ഴ്‌​സ് ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് മ​ക്ക ബി.​സി.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. റെ​ഡ്സീ ബ്ലാ​സ്റ്റേ​ഴ്‌​സ് ടീം ​താ​രം മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ ക​ളി​യി​ലെ കേ​മ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​നു​ള്ള ട്രോ​ഫി പി.​ടി ഷെ​രീ​ഫ് മാ​സ്റ്റ​ർ കൈ​മാ​റി. ബി ​ഡി​വി​ഷ​ൻ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഐ​വ ഫു​ഡ്സ് ആ​ൻ​ഡ് അ​ബീ​ർ ബ്ലൂ​സ്റ്റാ​ർ ടീം ​ര​ണ്ടി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് മോ​ഡേ​ൺ ഫു​ഡ്‌​സ് ഫ്രൈ​ഡേ ഫ്ര​ണ്ട്സ് ജി​ദ്ദ ജൂ​നി​യ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ്ലൂ ​സ്റ്റാ​ർ ടീം ​താ​രം മു​ഹ​മ്മ​ദ് ആ​ഷി​ക്കി​ന് സ​ലാ​ഹ് കാ​രാ​ട​ൻ ട്രോ​ഫി ന​ൽ​കി. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി അ​ഹ്‌​മ​ദ്‌ ക​ബീ​ർ, യു.​പി. ഇ​സ്‌​ഹാ​ഖ്‌, ജം​ഷി, ഗ​ഫൂ​ർ കാ​ഞ്ഞി​രാ​ല, റ​ഹീം വ​ലി​യോ​റ, മു​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, യാ​സ​ർ അ​റാ​ഫ​ത്ത്, നൗ​ഷാ​ദ് മ​ഞ്ചേ​രി, ഹാ​രി​സ് കൊ​ന്നോ​ല, ശ​രീ​ഫ് മാ​സ്റ്റ​ർ, ന​ളി​ൻ, അ​ബ്ദു​ൽ അ​സീ​സ് ദ​ർ​വീ​സ്, റീ​ഗ​ൽ മു​ജീ​ബ്, സ​മീ​ർ ആ​ന​പ്പ​ട്ടം, മു​സ്ത​ഫ ഷ​റാ​ബി, ബാ​ബു ക​പ്പി​ച്ചാ​ൽ, ജ​ബ്ബാ​ർ എ​ന്നി​വ​ർ ക​ളി​ക്കാ​രു​മാ​യി പ​രി​ച​യ​പ്പെ​ട്ടു.

Tags:    
News Summary - Siff Eastee Champions League Football Mahjar FC won brilliantly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.