ഡസൽഡോഫ്: യുക്രെയ്ൻ ക്ലബ് ഷാക്തർ ഡൊണസ്കും, സ്പാനിഷ് ക്ലബ് സെവിയ്യയും യൂറോപ ലിഗ് സെമി ഫൈനലിൽ.
അഞ്ചുതവണ യൂറോപ ജേതാക്കളായ സെവിയ്യ ഇംഗ്ലീഷ് ക്ലബ് വോൾവർഹാംപ്ടനെയാണ് 1-0ത്തിന് തോൽപിച്ചത്. കളിയുടെ 88ാം മിനിറ്റിൽ ലൂകാസ് ഒകാമ്പസ് നേടിയ ഹെഡ്ഡർ ഗോളാണ് സെവിയ്യക്ക് സെമി ടിക്കറ്റ് സമ്മാനിച്ചത്. 13ാം മിനിറ്റിൽ വോൾവ്സ് താരം റൗൾ ജിമിനസിെൻറ പെനാൽറ്റി ഗോൾ അവസരം സെവിയ്യയുടെ മൊറോക്കൻ ഗോളി യാസിൻ ബൂനു തട്ടിയകറ്റിയത് കളിയിൽ നിർണായകമായി.
മറ്റൊരു ക്വാർട്ടറിൽ ഷാക്തർ ഡൊണസ്ക് സ്വിറ്റ്സർലൻഡിെൻറ എഫ്.സി ബാസലിനെ 4-1ന് വീഴ്ത്തി. സെമിയിൽ സെവിയ്യ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും, ഷാക്തർ ഇൻറർ മിലാനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.