സന്തോഷ് ട്രോഫി പാരിതോഷികം: പ്രഖ്യാപനം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം -മന്ത്രി

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം ചൂടിയ കേരള താരങ്ങൾക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിൽനിന്ന് തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കായിക-വഖഫ്-ഹജ്ജ് മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് ട്രോഫി ഫൈനൽ മത്സരമുൾപ്പെടെ അരങ്ങേറിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയം 40,000 കാണികളെ ഉൾക്കൊള്ളുംവിധം നവീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. ഐ.എസ്.എൽ ഉൾപ്പെടെയുള്ള ടൂർണമെന്‍റുകൾക്ക് പയ്യനാട് വേദിയാക്കാൻ ശ്രമം തുടരുന്നതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - Santosh Trophy prize: Announcement after the return of the Chief Minister -Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.