സന്തോഷ് ട്രോഫി: രാജസ്ഥാനെ തകർത്ത് ബംഗാള്‍ സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി വെസ്റ്റ് ബംഗാള്‍ സെമിയില്‍. രാജസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. 29ന് നടക്കുന്ന രണ്ടാം സെമിയില്‍ ബംഗാള്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥനക്കാരോട് ഏറ്റുമുട്ടും. ബംഗാളിന് വേണ്ടി ഫര്‍ദിന്‍ അലി മൊല്ല ഇരട്ടഗോള്‍ നേടി. സുജിത് സിങിന്റെ വകയാണ് ഒരു ഗോള്‍. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.

ആദ്യ പകുതിയില്‍ ബംഗാളിന്റെ ആക്രമണത്തിനാണ് കോട്ടപ്പടി സ്റ്റേഡിയം സാക്ഷിയായത്. നാലാം മിനുട്ടില്‍ ബംഗാളിന് ആദ്യ അവസരം ലഭിച്ചു. കോര്‍ണര്‍ കിക്കില്‍നിന്ന് ലഭിച്ച അവസരം സുജിത് സിങ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. തുടര്‍ന്നും രാജസ്ഥാന്‍ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ബംഗാള്‍ അറ്റാക്കിങ് നടത്തെയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.

39-ാം മിനുട്ടില്‍ ബംഗാളിന് അടുത്ത അവസരം ലഭിച്ചു. ശ്രീകുമാര്‍ കര്‍ജെ നല്‍കിയ ക്രോസ് സുജിത് സിങ് നഷ്ടപ്പെടുത്തി. 41-ാം മിനുട്ടില്‍ ബംഗാളിന് വീണ്ടും അവസരം ലഭിച്ചു. ഇടതു വിങ്ങില്‍നിന്ന് തന്‍മോയ് ഗോഷ് നല്‍കിയ ക്രോസ് ദിലീപ് ഒര്‍വാന്‍ പുറത്തേക്ക് അടിച്ചു. ആദ്യ പകുതി അധിക സമയത്തിലേക്ക് നീങ്ങിയ സമയത്ത് ബംഗാളിന് അടുത്ത അവസരം ലഭിച്ചു. വലത് വിങ്ങില്‍നിന്ന് ജയ്ബസ് നല്‍കിയ പാസ് ഫര്‍ദിന്‍ അലി മൊല്ല ഒരു ഹാഫ് വോളിക്ക് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബംഗാൾ ലീഡ് എടുത്തു. ദിലിപ് ഒര്‍വാനെ ബോക്‌സിന് അകത്തുനിന്ന് രാജസ്ഥാന്‍ പ്രതിരോധ താരം ലക്ഷ്യ ഗര്‍ഷ വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിക്കുകയായിരുന്നു. 48-ാം മിനുട്ടില്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. 60-ാം മിനുട്ടില്‍ ലീഡ് രണ്ടായി. സുജിത് സിങ് അടിച്ച ഷോട്ട് രാജസ്ഥാന്‍ ഗോള്‍ കീപ്പര്‍ തട്ടിഅകറ്റിയെങ്കിലും റിട്ടേര്‍ണ്‍ ബോള്‍ ഫര്‍ദിന്‍ അലി മൊല്ല ഗോളാക്കി മാറ്റി. 81-ാം മിനുട്ടില്‍ അവസാന ഗോളും പിറന്നു. ബോക്‌സിന് പുറത്തുനിന്ന് സുജിത് സിങ്ങിന്റെ ഇടംകാലന്‍ കെര്‍വിങ് ഷോട്ട് ആണ് ഗോളായി മാറിയത്. ഗ്രൂപ്പ് എയിൽനിന്ന് കേരളം നേരത്തെ സെമി ഉറപ്പിച്ചിട്ടുണ്ട്. 

പ​ഞ്ചാ​ബി​ന് ആ​ശ്വാ​സ മ​ട​ക്കം

പ​യ്യ​നാ​ട് (മ​ല​പ്പു​റം): സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മേ​ഘാ​ല​യ​ക്കെ​തി​രെ പ​ഞ്ചാ​ബി​ന് ജ​യം. സെ​മി ഫൈ​ന​ല്‍ യോ​ഗ്യ​ത ന​ഷ്ട​പ്പെ​ട്ട ടീം ​മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് തോ​ല്‍പ്പി​ച്ച​ത്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ട് ജ​യ​വും ര​ണ്ട് തോ​ല്‍വി​യു​മാ​യി ആ​റ് പോ​യി​ന്റോ​ടെ പ​ഞ്ചാ​ബ് ഗ്രൂ​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ര​ണ്ട് തോ​ല്‍വി​യു​മാ​യി നാ​ല് പോ​യ​ൻ​റോ​ടെ മേ​ഘാ​ല​യ നാ​ലാ​മ​താ​യി.  

Tags:    
News Summary - Santosh Trophy: Bengal beat Rajasthan in the semi-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.