ലയണൽ മെസ്സിയും പെലെയും

ക്ലബ്​ ഗോളുകളുടെ റെക്കോഡ്​ മെസ്സി മറികടന്നില്ലെന്ന്​ പെ​െലയുടെ സ്വന്തം സാ​േന്‍റാസ്​

റിയോ ഡി ജെനീറോ: അടുത്തിടെയാണ്​ ബാഴ്​സലോണ സൂപ്പർ താരം ലയണൽ മെസ്സി കരിയറിൽ ഒരുക്ലബിനു വേണ്ടി ഏറ്റവും കുടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡ്​ സ്വന്തമാക്കിയത്​. ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ 643 ഗോളുകളെന്ന റെക്കോഡാണ്​ ഡിസംബർ 22ന്​ റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ മെസ്സി മറികടന്നത്​.

ഈ സാഹചര്യത്തിൽ സൗഹൃദ മത്സരങ്ങളിലെ ഗോളുകളുടെ എണ്ണം മറന്നുപോകരുതെന്ന്​ ഓർമിപ്പിക്കുകയാണ്​ പെലെയുടെ ക്ലബായ ബ്രസീലിലെ സാ​േന്‍റാസ്​. സൗഹൃദ മത്സരങ്ങളിൽ നിന്ന്​ നേടിയ 443 ഗോളുകൾ കൂടി ചേർത്താൽ പെലെ തന്നെയാണ്​ പട്ടികയിൽ ബഹു​ദൂരം മുന്നിലെന്നാണ്​ സാ​േന്‍റാസിന്‍റെ പക്ഷം.

'കിങ്​ പെലെ -1091 ഗോൾ ഫോർ സാ​േന്‍റാസ്​' എന്ന തലക്കെട്ടിൽ ക്ലബ്​ ചരിത്രകാരൻ ഫെർണാണ്ടോ റിബെയ്​റോ ക്ലബ്​ വെബ്​സൈറ്റിൽ എഴുതിയ ലേഖനത്തിലാണ്​ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്​.

'കഴിഞ്ഞ കുറച്ച്​ ദിവസമായി സാ​േന്‍റാസ്​ ജഴ്​സിയിൽ പെലെ നേടിയ ഗോളുകളുടെ എണ്ണത്തെ കുറിച്ചാണ്​ ചർച്ച. ചില സ്റ്റാററിസ്റ്റീഷ്യൻമാരുടെ കണക്കുകൾ പ്രകാരം അർജന്‍റീന താരം ലയണൽ മെസ്സി ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി. സൗഹൃദ മത്സരങ്ങളിലെ ഗോളുകൾ കണക്കാക്കാതെയാണിത്​​' -ലേഖനത്തിൽ അ​ദ്ദേഹം എഴുതി.

'സാ​േന്‍റാസിനായി പെലെ 1,091 ഗോളുകൾ നേടി. ചില പ്രത്യേക മാധ്യമങ്ങളുടെ കണക്കുകൾ പ്രകാരം 'ഫുട്​ബാൾ രാജാവ്'​ ഒൗദ്യോഗിക മത്സരങ്ങളിൽ നിന്ന്​ 643ഉം സൗഹൃദ മത്സരങ്ങളിൽ 448ഉം ഗോളുകശാണ്​ നേടിയത്​​. സൗഹൃദ മത്സരങ്ങൾക്ക്​ മറ്റുള്ളവയെ അപേക്ഷിച്ച് മൂല്യം കുറഞ്ഞ പോലെ തോന്നുന്നു' -അദ്ദേഹം പറഞ്ഞു.

ആ 448 ഗോളുകൾ ഇന്നത്തെ പ്രധാന ടീമുകൾക്കെതിരായിരുന്നുവെന്നും 1960 കളിൽ അമേരിക്ക (മെക്​സിക്കോ), കോളോ കോളോ (ചിലെ), ഇന്‍റർ മിലാൻ (ഇറ്റലി), മെസ്സിയു​െട ടീമായ ബാഴ്​സലോണ എന്നിവക്കെതിരെയും പെലെ ഗോളുകൾ അടിച്ചു കൂട്ടിയിരുന്നുന്നതായി ലേഖനത്തിൽ അദ്ദേഹം ചുണ്ടിക്കാണിക്കുന്നു.

പെലെയുടെ കരിയർ ഗോളുകളുടെ എണ്ണം പതിറ്റാണ്ടുകളായി ചർച്ചാവിഷയമായിരുന്നു. പെലെയുടെ ഗോളുകളിൽ അധികവും കുഞ്ഞൻ ടീമുകൾക്കെതിരായിരുന്നുവെന്നതായിരുന്നു പ്രധാന ആക്ഷേപം.

Tags:    
News Summary - Santos claim Brazil Legend Pele Still Holds Lionel Messi's Goal Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT