ലണ്ടൻ: കിരീടമേറിയ ലിവർപൂൾ മുന്നേറ്റത്തിലെ ഗോളടിയന്ത്രം മുഹമ്മദ് സലാഹ് പ്രീമിയർ ലീഗ് സീസണിലെ താരം. 2017-18ൽ ഇതേ നേട്ടം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് സലാഹ് ഇതേ ആദരത്തിൽ മുത്തമിടുന്നത്. സഹ താരങ്ങളായ വിർജിൽ വാൻ ഡൈക്, റയാൻ ഗ്രാവൻബെർക് എന്നിവരെയാണ് സലാഹ് പിറകിലാക്കിയത്.
ഡെച്ച് താരം ഗ്രാവൻബെർക് പ്രീമിയർ ലീഗ് യുവതാരമായി. ഗണ്ണേഴ്സ് താരങ്ങളായ മോർഗൻ ഗിബ്സ്- വൈറ്റ്, ഡെക്ലാൻ റൈസ്, ന്യൂകാസിൽ താരം അലക്സാണ്ടർ ഇസാക്, ബ്രെന്റ്ഫോർഡിന്റെ ബ്രയാൻ എംബ്യൂമോ, നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ക്രിസ് വുഡ് എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.
2018-19നു ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റർ സിറ്റി താരം ഈ പുരസ്കാരത്തിൽ പുറത്താകുന്നത്. ലീഗിലെ അവസാന അങ്കം ഇന്ന് നടക്കാനിരിക്കെ സലാഹ് 28 ഗോളും 18 അസിസ്റ്റും നൽകിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ വിദേശതാരമെന്ന റെക്കോഡും സലാഹ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.