ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റിയുടെ പോർചുഗൽ ഡിഫൻഡർ റൂബൻ ഡയസ് തെരഞ്ഞെടുക്കപ്പെട്ടു. 20 ക്ലബുകളുടെയും ക്യാപ്റ്റന്മാരും ഫുട്ബാൾ വിദഗ്ധരുടെ പാനലും ചേർന്നാണ് ജേതാവിനെ കണ്ടെത്തിയത്. കെവിൻ ഡിബ്രൂയ്ന, ബ്രൂണോ ഫെർണാണ്ടസ്, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ൻ, മാസൺ മൗണ്ട്, മുഹമ്മദ് സലാഹ്, തോമസ് സൗസക് എന്നിവരെ മറികടന്നാണ് സീസണിന്റെ തുടക്കത്തിൽ ബെൻഫിക്കയിൽനിന്ന് സിറ്റിയിലെത്തിയ 24കാരൻ മികച്ച താരമായത്.
നെമാൻയ വിദിച്, വിൻസെൻറ് കൊമ്പനി, വിർജിൽ വാൻഡൈക് എന്നിവർക്കുശേഷം പുരസ്കാരം നേടുന്ന നാലാമത്തെ പ്രതിരോധക്കാരനാണ് ഡയസ്. നേരത്തേ ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരവും ഡയസിനെ തേടിയെത്തിയിരുന്നു. ഫുട്ബാൾ പ്ലെയേഴ്സ് അസോസിയേഷന്റെ പുരസ്കാരപ്പട്ടികയിലും സാധ്യത കൽപിക്കപ്പെടുന്ന താരമാണ് ഡയസ്.
മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള പ്രൊഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷൻ പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ
ഗോൾകീപ്പർ: എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി)
പ്രതിരോധം: കാൻസെലോ, സ്റ്റോൺസ്, റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), ലൂക് ഷാ (മാഞ്ചസ്റ്റർ യുനൈറ്റഡ്)
മധ്യനിര: ഇൽകായ് ഗുൻഡോഗൻ, കെവിൻ ഡീബ്രുയ്നെ (മാഞ്ചസ്റ്റർ യുനൈറ്റഡ്), ബ്രൂണോ ഫെർണാണ്ടസ് ( മാഞ്ചസ്റ്റർ യുനൈറ്റഡ്)
മുന്നേറ്റനിര: മുഹമ്മദ് സലാഹ് (ലിവർപൂൾ), ഹാരികെയ്ൻ (ടോട്ടൻഹാം), സൺ ഹ്യൂയാങ് മിൻ(ടോട്ടൻഹാം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.