പാരീസ്: പി.എസ്.ജി സ്ട്രൈക്കർ കെയ്‍ലൻ എംബാപ്പക്കെതിരെ രോഷവുമായി ഒരു വിഭാഗം ആരാധകർ. ആഗസ്റ്റ് 13ന് മോൺടേപെല്ലറിനെതിരായ മത്സരം 5-2ന് പി.എസ്.ജി ജയിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലാണ് ആരാധകരോഷം. കഴിഞ്ഞ മത്സരത്തിലാണ് നെയ്മറിനും ലയണൽ മെസിക്കൊപ്പം എംബാപ്പ സീസണിലാദ്യമായി കളിക്കാനിറങ്ങിയത്.
മത്സരത്തിന്റെ 21ാം മിനിറ്റിൽ സ്കോർ ചെയ്യാനായി സുവർണാവസരമാണ് എംബാപ്പക്ക് കിട്ടിയത്. എതിർതാരം ജോർദാൻ ഫെറിന്റെ കൈയിൽ പന്ത് തട്ടിയപ്പോൾ റഫറി സ്പോട്ട്കിക്ക് വിളിച്ചു. എന്നാൽ, പെനാൽറ്റിയെടുത്ത എംബാപ്പക്ക് പിഴച്ചു. ജേനാസ് ഒംലിൻ പന്ത് മനോഹരമായി കൈപിടിയിലൊതുക്കി. ഇത് മാത്രമല്ല പി.എസ്.ജി ആരാധകരെ നിരാശരാക്കിയത്. ഫസ്റ്റ് ഹാഫ് അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തനിക്ക് പാസ് തരാത്തതിന് അതൃപ്തി പ്രകടിപ്പിച്ച എംബാപ്പയുടെ നടപടിയും പി.എസ്.ജി ആരാധകരെ ചൊടുപ്പിച്ചു.
എന്നാൽ, 43ാം മിനിറ്റിൽ തനിക്ക് ലഭിച്ച പെനാൽറ്റിയെടുക്കാനുള്ള അവസരം മെസി നെയ്മർക്കാണ് നൽകിയത്. നെയ്മർ പിഴവുകളില്ലാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ എംബാപ്പ സ്വാർഥനാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.