അടിപതറി റയലും ബാഴ്​സയും; തുടർച്ചയായ ആറാം ജയവുമായി സൊസിഡാഡ്​ ഒന്നാമത്​

മഡ്രിഡ്​: വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്​സലോണയും അടിപതറുന്ന സ്​പാനിഷ്​ ലാ ലിഗയിൽ അനായാസ കുതി​പ്പുമായി റയൽ സൊസിഡാഡ്​. തുടർച്ചയായ ആറാമത്തെ മത്സരവും ജയിച്ച ഇമാനുവൽ അൽഗുവാസിലി​െൻറ കുട്ടികൾ മൂന്നു​ പോയൻറ്​ ലീഡുമായി ഒന്നാം സ്​ഥാനത്ത്​.

കഴിഞ്ഞ രാത്രിയിൽ കാഡിസിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ തോൽപിച്ചാണ്​ സൊസിഡാഡി​െൻറ നോൺസ്​റ്റോപ്പ്​ യാത്ര. അവസാന മത്സരത്തിൽ റയൽ മഡ്രിഡ്​ സമനില വഴങ്ങുകയും ബാഴ്​സലോണ അത്​ലറ്റികോ മഡ്രിഡിനോട്​ തോൽവി വഴങ്ങുകയും ചെയ്​തിരുന്നു. 10 കളിയിൽ ഏഴു​ ജയത്തോടെ 23 പോയൻറുമായാണ്​ സൊസിഡാഡ്​ ഒന്നാമതായത്​. എട്ടു​ കളിയിൽ 20 പോയൻറുള്ള അത്​ലറ്റികോ രണ്ടാം സ്​ഥാനത്തുണ്ട്​.

റയൽ (17) നാലും, ബാഴ്​സലോണ (11) 12ഉം സ്​ഥാനത്താണ്​. ആറ്​ ഗോളടിച്ച സ്​പാനിഷ്​ താരം മൈകൽ ഒയർസബലാണ്​ സൊസിഡാഡി​െൻറ എൻജിൻ. ​േപ്ലമേക്കർ റോളിൽ നിർണായക സാന്നിധ്യമായി മുൻ മാഞ്ചസ്​റ്റർ സിറ്റി താരം ഡേവിഡ്​ സിൽവ കൂടി ചേർന്നതേ​ാടെ സ്​പെയിനിലെ ജയൻറ്​ കില്ലർ പരിവേഷവുമായാണ്​ ടീമി​െൻറ കുതിപ്പ്​. 

Tags:    
News Summary - Real Sociedad are top of La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.