Posted On
date_range Updated On
date_range റയലിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് ഗെറ്റാഫെ
മഡ്രിഡ്: 15 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള റയൽ മഡ്രിഡിന്‍റെ കുതിപ്പിന് ഗെറ്റാഫെ വിരാമമിട്ടു. സ്പാനിഷ് ലാ ലിഗയിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗെറ്റാഫെയുടെ വിജയം. ഒമ്പതാം മിനിറ്റിൽ റയൽ ഡിഫൻഡർ എഡർ മിലിറ്റോവായുടെ പിഴവിൽനിന്ന് പന്ത് റാഞ്ചിയ സ്ട്രൈക്കർ എനെസ് ഉനാലാണ് നിർണായക ഗോൾ നേടിയത്.
റയലിന്‍റെ ഇതിനുമുമ്പുള്ള അവസാന പരാജയം കഴിഞ്ഞവർഷം ഒക്ടോബർ മൂന്നിന് എസ്പാന്യോളിനെതിരെ (2-1) ആയിരുന്നു. അതിനുശേഷം 13 വിജയങ്ങളും രണ്ടു സമനിലയുമായിരുന്നു റയലിന്‍റെ അക്കൗണ്ടിൽ.
20 കളികളിൽ 46 പോയന്‍റുള്ള റയലിന് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എട്ട് പോയന്‍റിന്‍റെ ലീഡുണ്ട്. രണ്ടു മത്സരം കുറച്ചുകളിച്ച സെവിയ്യയാണ് (38) രണ്ടാമത്. തിങ്കളാഴ്ച കാഡിസിനെ നേരിടുന്ന സെവിയ്യക്ക് ജയിച്ചാൽ റയലിന്‍റെ ലീഡ് അഞ്ചാക്കി കുറക്കാം. റയൽ ബെറ്റിസാണ് (33) മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.