സെൽഫ് ഗോളിൽ മല്ലോർകയോട് തോറ്റ് റയൽ മാഡ്രിഡ്

ബാഴ്സലോണ: ജയത്തോടെ സ്പാനിഷ് ലാലീഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയുടെ അരികിലെത്താനുള്ള റയൽ മഡ്രിഡിന്റെ ശ്രമത്തിന് തിരിച്ചടിയേകി മല്ലോർക. സ്വന്തം മൈതാനത്ത് ഏക ഗോളിനായിരുന്നു മല്ലോർകയുടെ ജയം. 13ാം മിനിറ്റിൽ നാചോ ഫെർണാണ്ടസിലൂടെ പിറന്ന സെൽഫ് ഗോളാണ് റയലിന്റെ വിധിയെഴുതിയത്.

കളിയിലുടനീളം മേധാവിത്തം പുലർത്തിയെങ്കിലും റയലിന് വലകുലുക്കാനായില്ല. 59ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും അവർ നഷ്ടപ്പെടുത്തി. മാർക്കോ അസൻസിയോയുടെ കിക്ക് മല്ലോർക ഗോൾകീപ്പർ തടഞ്ഞിടുയായിരുന്നു. 19 മത്സരങ്ങൾ പൂർത്തിയായപ്പോൾ റയലിന് 45 പോയന്റാണുള്ളത്. അഞ്ച് പോയന്റ് മുന്നിലാണ് ബാഴ്സലോണ.

Tags:    
News Summary - Real Madrid lost to Mallorca by own goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.