'വാർ' അനുഗ്രഹിച്ചു ; റയൽ ജയിച്ചു

മഡ്രിഡ്​: രണ്ടുവട്ടം 'വാർ' അനുഗ്രഹിച്ച മത്സരത്തിൽ റയൽ മഡ്രിഡിന്​ ജയം. സ്​പാനിഷ്​ ലാ ലിഗയിൽ റയൽ ബെറ്റിസ്​ ആദ്യ പകുതിയിൽ മുന്നിൽ നി​ൽക്കെയാണ്​ റഫറിയും കളിക്കാരും കാണാതെപോയ ഹാൻഡ്​ബാൾ 'വാറി'ലൂടെ തെളിഞ്ഞ്​ വിജയമൊരുങ്ങിയത്​. മത്സരത്തിൽ 3-2നാണ്​ റയൽ ജയം. കളിയുടെ 14ാം മിനിറ്റിൽ കരിം ബെൻസേമ വിങ്ങിൽനിന്ന്​ നൽകിയ ക്രോസ്​ വലയിലാക്കി ഫെഡറികോ വാൽവെർദെ റയലിന്​ ലീഡ്​ നൽകി. ​രണ്ടു മിനിറ്റി​െൻറ ഇടവേളയിൽ ബെറ്റിസ്​ തിരിച്ചടിച്ച്​ ലീഡ്​ പിടിച്ചു.

രണ്ടാം പകുതി തുടങ്ങി രണ്ടു മിനിറ്റിനകം ബെറ്റിസ്​ വിങ്​ബാക്​ എമേഴ്​സ​െൻറ ക്ലിയറിങ്​ ശ്രമം സെൽഫ്​ ഗോളായതോടെ റയൽ സമനില നേടി. 67ാം മിനിറ്റിൽ എമേഴ്​സൻ ചുവപ്പുകാർഡുമായി പുറത്തായി. 82ാം മിനിറ്റിൽ ​ മറ്റൊരു ഹാൻഡ്​ബാൾ റയലിന്​ പെനാൽറ്റി സമ്മാനിച്ചു. കിക്കെടുത്ത സെർജിയോ റാമോസ്​ ലക്ഷ്യം പിഴക്കാതെ വലകുലുക്കിയപ്പോൾ റയലിന്​ വിജയം വിജയം (3-2). 

Tags:    
News Summary - Real Madrid had the mentality to come back after going behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.