യൂറോകപ്പിനുള്ള സ്​പെയിൻ ടീമിനെ പ്രഖ്യാപിച്ചു; സെർജിയോ റാമോസ്​ പുറത്ത്​

മഡ്രിഡ്​: യൂറോകപ്പിനുള്ള സ്​പാനിഷ്​ ടീമിനെ കോച്ച്​ ലൂയിസ്​ എൻറിക്​ പ്രഖ്യാപിച്ചു. മുൻ നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെർജിയോ റാമോസ്​ ടീമിന്​ പുറത്തായതാണ്​ വലിയ വാർത്ത. പരിക്ക്​ വിടാതെ പിന്തുടർന്ന റാമോസ്​ റയൽ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ്​ കളത്തിലിറങ്ങിയിരുന്നത്​. ജനുവരിൽ മുതൽ റാമോസ്​ കഠിനാധ്വാനം ചെയ്​തെങ്കിലും അദ്ദേഹം കളിക്കാൻ പ്രാപ്​തനല്ലെന്ന്​ കോച് പ്രതികരിച്ചു.

35കാരനായ റാമോസ്​ സ്​പാനിഷ്​ ജഴ്​സയിൽ 180 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്​. സ്​പെയിൻ രണ്ട്​ തവണ യൂറോകപ്പ്​ ചാമ്പ്യൻമാരായപ്പോഴും ലോകചാമ്പ്യൻമാരായപ്പോഴും റാമോസ്​ ടീമി​െൻറ അവിഭാജ്യ ഘടകമായിരുന്നു. ജൂൺ 12 മുതൽ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലാണ്​ യൂറോ അരങ്ങേറുക. പോർച്ചുഗലാണ്​ നിലവിലെ ചാമ്പ്യൻമാർ. പോളണ്ട്​, ​െസ്ലാവാക്യ, സ്വീഡൻ എന്നിവരടങ്ങിയ ഗ്രൂപ് ഇയിലാണ്​ സ്​പെയിൻ.

സ്​പാനിഷ്​ ടീം:

ഗോൾകീപ്പർമാർ: ഡേവിഡ്​ ഡിഹിയ, ഉനൈ സൈമൺ, റോബർട്ട്​ സാഞ്ചസ്​

പ്രതിരോധം: ജോർഡി ആൽബ, പോ ടോറസ്​, ഗയ, ലപോർ​ട്ടെ, എറിക്​ ഗാർസ്യ, ഡിയഗോ ലോറ​െൻറ, അസ്​പിലിക്വറ്റ, മാർകോസ്​ ലോറൻറ

മധ്യനിര: സെർജിയോ ബുസ്​ക്വറ്റ്​സ്​, റോഡ്രി, തിയാഗോ, പെട്രി, കോകെ, ഫാബിയൻ,

മുന്നേറ്റം: ഡാനി ഒൽമോ, മൈകൽ ഒയർസബൽ, ജെറാർഡ്​ മെ​ാറേനോ, അൽവാരോ മൊറാട്ട, ഫെറൻ ടോറസ്​, അദമ ട്രോറോ, പാ​േബ്ലാ സറാബിയ

Tags:    
News Summary - Real Madrid captain Ramos left out of Spain squad for Euro 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.