Posted On
date_range Updated On
date_range ലാ ലിഗയിൽ ലെവന്‍റെക്കെതിരെ റയലാറാട്ട്
മഡ്രിഡ്: ലാ ലിഗയിൽ അവസാന സ്ഥാനത്ത് തുടരുന്ന ലെവന്റെയെ ഒന്നാമന്മാരായ റയൽ മഡ്രിഡ് എതിരില്ലാത്ത ആറു ഗോളിന് കശക്കി. വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കും ഫെർലാൻഡ് മെൻഡിയുടെയും കരീം ബെൻസേമയുടെയും റോഡ്രിഗോയുടെയും ഗോളുകളുമാണ് വമ്പൻ ജയം സമ്മാനിച്ചത്. 13ാം മിനിറ്റിൽ മെൻഡിയാണ് തുടങ്ങിയത്. 19ൽ ബെൻസേമ ലീഡുയർത്തി. 34ാം മിനിറ്റിലായിരുന്നു റോഡ്രിഗോയുടെ ഗോൾ.
45ലും രണ്ടാം പകുതിയിൽ 68, 83 മിനിറ്റുകളിലുമാണ് വിനീഷ്യസ് സ്കോർ ചെയ്തത്. 36 മത്സരങ്ങളിൽ 29 പോയന്റ് മാത്രമുള്ള ലെവന്റെ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടിട്ടുണ്ട്. റയൽ (84) കിരീടക്കുതിപ്പിലേക്ക് മൂന്നു പോയന്റുകൂടി ചേർത്തു. 323ാം ഗോൾ നേടിയ ബെൻസേമ റയലിനുവേണ്ടി ഏറ്റവുമധികം സ്കോർ ചെയ്ത രണ്ടാമനെന്ന റെക്കോഡ് റൗൾ ഗോൺസാലസിനൊപ്പം പങ്കിടാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.