റയൽ മഡ്രിഡിന്​ വീണ്ടും ഇരുട്ടടി; ഇത്തവണ അലാവസിൽ നിന്ന്​




 


മഡ്രിഡ്​: സ്​പാനിഷ്​ ചാമ്പ്യന്മാർക്ക്​ സീസണിൽ അടിതെറ്റികൊണ്ടേയിരിക്കുന്നു. ബെർണബ്യൂവിൽ സ്വന്തം തട്ടകത്തിൽ മൂന്ന്​ പോയൻറ്​ ​സ്വപ്​നം കണ്ടിറങ്ങിയ റയൽ മഡ്രിഡിനെ ഡീപോർടിവോ അലാവസ്​ 2-1ന്​ തോൽപിച്ചു. 

സീസണിൽ മൂന്നാം തോൽവി ഏറ്റുവാങ്ങിയ ചാമ്പ്യന്മാർ ഇതോടെ ഒന്നാം സ്​ഥാനത്തു നിന്നും അകന്നു. പത്തു മത്സരത്തിൽ 17 പോയൻറുമായി നാലാം സ്​ഥാനത്താണ്​ റയൽ. 23 പോയൻറുള്ള റിയൽ സോസിഡാഡാണ്​ ഒന്നാം സ്​ഥാനത്ത്​. നിർണായക അങ്കം ജയിച്ച്​ അലാവസ്​ ഒമ്പതാം(13) സ്​ഥാനത്ത്​ കയറി. ബെർണബ്യൂവിൽ ഡീപോർടിവോ അലാവസിൻെറ ആദ്യ ജയമാണിത്​.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തോൽവിയും സമനിലയും ഏറ്റുവാങ്ങിയ റയൽ, ഒരു​ തിരിച്ചുവരവാണ്​ ഉദ്ദേശിച്ചിരുന്നത്​. എന്നാൽ, മനോഹര കളി പുറത്തെടുത്ത അലാവസ്​ റയലിനെ തർത്തു.

അഞ്ചാം മിനിറ്റിൽ ലൂകാസ്​ പെരസ് പെനാൽറ്റിയിലുടെ ഗോൾ നേടിയാണ്​ ഡിപോർട്ടിവോ തുടങ്ങുന്നത്​. 49ാം മിനിറ്റിൽ സ്​ട്രൈക്കർ ജോസലുവും ഗോൾ നേടി. റയലിൻെറ മറുപടി ഗോൾ നേടിയത്​ കസമിറോയാണ്​- 86ാം മിനിറ്റിൽ. മത്സരത്തിൽ സൂപ്പർ താരം എഡൻ ഹസാഡ്​ പരിക്കേറ്റ്​ പുറത്തായത്​ റയലിന്​ തിരിച്ചടിയായി.


Tags:    
News Summary - Real Madrid 1-2 Alaves: Goals from Joselu and Lucas Perez earn Alaves their first win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.