ബാഴ്സലോണയുടെ ലാമിൻ യമാലി​ന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന റയോ താരങ്ങൾ

ബാഴ്സലോണക്ക് സമനില ഷോക്ക്; കോച്ച് ഫ്ലിക്ക് ഹാപ്പിയല്ല

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ റയൽ മഡ്രിഡിന്റെ വിജയക്കുതിപ്പിനിടെ ബാഴ്സലോണക്ക് അപ്രതീക്ഷിത സമനില. ലീഗ് സീസണുകളിൽ വമ്പൻമാർക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന റയോ വയെകാനോയാണ് ബാഴ്സലോണയെ 1-1ന് സമനിലയിൽ തളച്ചത്.

എതിരാളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കളിയുടെ 40ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ബാഴ്സലോണയാണ് ആദ്യ സ്കോർ ചെയ്തത്. സൂപ്പർതാരം ലാമിൻ യമാൽ എടുത്ത ഷോട്ട് അനായാസം വലയിൽ പതിക്കുകയായിരുന്നു. ഫെറാൻ ടോറസും, യമാലും ഡിയോങും ഉൾപ്പെടെ താരങ്ങൾ മികച്ച നീക്കങ്ങളുമായി രണ്ടാം പകുതിയിൽ എതിരാളികളെ വിറപ്പിച്ചെങ്കിലും പ്രതിരോധം കടുപ്പിച്ച് വയെകാനോ ബാഴ്സയെ പിടിച്ചുകെട്ടി. ഇതിനിടെ 67ാം മിനിറ്റിലായിരുന്നു വില​പ്പെട്ട മൂന്ന് പോയന്റ് നിഷേധിച്ചുകൊണ്ട് റയോ വയെകാനോ ബാഴ്സലോണ വലകുലുക്കി ഒപ്പമെത്തിയത്. കോർണർ കിക്കിൽ നിന്നുള്ള ഷോട്ടിനെ മനോഹരമായ വോളിയിലൂടെ വലയിലേക്ക് തൊടുത്ത് ഫ്രാൻ പെരസ് ബാഴ്സക്ക് വൻ ഷോക്ക് നൽകി.

അവസാന മിനിറ്റുകളിൽ ലെവൻഡോസ്കി ഉൾപ്പെടെ താരങ്ങളെ കളത്തിലിറക്കി ബാഴ്സ ആ​ക്രമണം സജീവമാക്കിയെങ്കിലും വിജയ ഗോൾ പിറന്നില്ല. ആദ്യ രണ്ട് മത്സരവും ജയിച്ച് നിലഭദ്രമാക്കിയ ബാഴ്സയെ പോയന്റ് നിലയിൽ പിന്നിലേക്ക് തള്ളുന്നതായി അപ്രതീക്ഷിത സമനില. മൂന്ന് കളിയും ജയിച്ച് റയൽ മഡ്രിഡും അത്ലറ്റികുമാണ് മുന്നിലുള്ളത്.

റയോ വയെകാനോക്കെതിരെ ടീമിന്റെ പ്രകടനത്തിൽ കോച്ച് ഹാൻസി ഫ്ലിക് നിരാശ പ്രകടിപ്പിച്ചു. കളി കൂടുതൽ മെച്ചപ്പെടുത്താമായിരുന്നുവെന്നും 

Tags:    
News Summary - Rayo Vallecano Barcelona: Hosts fight back to draw with champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.