റജാഹ് റിസ്വാൻ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ അക്കാദമിയുടെയും വനിത ടീമിന്റെയും ഡയറക്ടറായി റജാഹ് റിസ്വാനെ നിയമിച്ചു.
ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് വനിത ടീമിന്റെ വികസനവും ചുമതലയും റജാഹ് നിര്‍വഹിക്കും. അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ടോമാസ് ടോര്‍സ്, മറ്റ് അക്കാദമി ജീവനക്കാര്‍ എന്നിവരുമായി ചേര്‍ന്നാണ് റജാഹ് പ്രവര്‍ത്തിക്കുക.
കോഴിക്കോട് കരുവംപൊയിൽ സ്വദേശിയായ റജാഹ് ഗോകുലം കേരള എഫ്.സി മാനേജർ, ഒഡീഷ എഫ്.സി മാനജർ ചുമതലകൾ വഹിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് റജാഹ് റിസ്വാൻ പറഞ്ഞു. 'ഈ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. ഏൽപിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ അങ്ങേയറ്റം പരിശ്രമിക്കും' -റജാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.