ലോകകപ്പിനെത്തുന്ന​ കാണികളോട്​ വാക്സിൻ ഉറപ്പാക്കാൻ നിർദേശം

ദോഹ: ലോകകപ്പിനെത്തുന്ന കാണികൾ ആരോഗ്യ സുരക്ഷയുടെ ഭാഗമായി കോവിഡ്​ പ്രതിരോധ വാക്സിനും പകർച്ചപ്പനിക്കെതിരായ വാക്സിനും സ്വീകരിക്കണമെന്ന്​ ആ​രോഗ്യ മന്ത്രാലയം നിർദേശം. ലോകകപ്പ്​ സംബന്ധിച്ച ആരോഗ്യ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന 'ഫാൻ ഹെൽത്ത്​ ഇൻഫർമേഷൻ' വെബ്​സൈറ്റിലാണ്​ ലോകകപ്പ്​ കാണികൾക്കുള്ള ആരോഗ്യ നിർദേശങ്ങൾ വ്യക്​തമാക്കിയത്​. അർഹരായ വിഭാഗങ്ങൾ ഖത്തറിലേക്കുള്ള യാത്രക്ക്​ മുമ്പ്​ ബൂസ്റ്റർ ഡോസ്​ സ്വീകരിക്കണമെന്ന്​ ശിപാർശ ചെയ്യുന്നതായി അറിയിച്ചു. ഇതിനു പുറമെ, നവംബർ-ഡിസംബർ മാസങ്ങളിലെ തണുപ്പുകാലത്താണ്​ കളിയെന്നതിനാൽ പകർച്ചപ്പനിക്കെതിരായ വാക്സിനും കുത്തിവെക്കണമെന്നും നിർദേശിച്ചു.

ദശലക്ഷം കാണികൾ ലോകത്തി​ന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുമ്പോൾ വാക്സിനെടുത്ത്​ രോഗ പ്രതിരോധ ശേഷി ഉറപ്പാക്കണമെന്നാണ്​ ഖത്തർ ആരോഗ്യ മന്ത്രാലയം എല്ലാ കാണികളോടുമായി നിർദേശിക്കുന്നത്​. ആവശ്യമായ മരുന്നുകൾ കൈയിൽ കരുതുക, രക്​ത ​ഗ്രൂപ്പ്​ ഏതാണെന്ന്​ അറിയുക, ​പതിവ്​ ഹെൽത്ത്​ ചെക്കപ്പ്​ നടത്തുക എന്നീ നിർദേശങ്ങളുമുണ്ട്​. 

Tags:    
News Summary - Qatar to require fans to be vaccinated against COVID-19 at 2022 FIFA World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT