പ്രിയ പി.വി ഇന്ത്യൻ അണ്ടർ 17 വനിത ടീം മുഖ്യപരിശീലകയായി ചുമതലയേറ്റു

പ്രിയ പി.വി ഇന്ത്യൻ അണ്ടർ 17 വനിത ടീം മുഖ്യപരിശീലകയായി ചുമതലയേറ്റു. യുവേഫ അണ്ടർ 17, എ.എഫ്.സി അണ്ടർ-17 ചാമ്പ്യൻഷിപ്പുകൾക്ക് മുന്നോടിയായാണ് അവർ പരിശീലകയായി ചുമതലയേറ്റത്. ജനുവരി 25 മുതൽ ചെന്നൈയിൽ എസ്.ആർ.എം.സി കാമ്പസിൽ ടീമിന്റെ പരിശീലനം ആരംഭിച്ചിരുന്നു.

പരിശീലകർക്കുള്ള ഏഷ്യൻ കോൺഫെഡറേഷൻ(എ.എഫ്.സി) എ ലൈസൻസ് സ്വന്തമാക്കിയ ഏക മലയാളി വനിതയാണ് പ്രിയ. എ.എഫ്.സി റീജനൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ അണ്ടർ 14, 13 ടീമുകൾ ജേതാക്കളായപ്പോൾ കോച്ച് പ്രിയയായിരുന്നു.

ഗോകുലം വനിത ടീമിന്റെ പരിശീലകമായി പ്രവർത്തിച്ച അവർ മൂന്നാം സീസണിൽ ടീമിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് പ്രിയ.

Tags:    
News Summary - Priya PV indian Under 17 women team coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.