പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരം ചെന്നൈയിൻ എഫ്.സിയുടെ യുവതാരം ടീമിൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പരിചയ സമ്പന്നനായ പ്രതിരോധ താരം പ്രീതം കോട്ടൽ ക്ലബ് വിട്ടു. മ്യൂച്ചൽ കരാറിലൂടെ ചെന്നൈയിൻ എഫ്.സിയിലെത്തുന്ന താരത്തിന് പകരം ചെന്നൈയുടെ 21 കാരനായ പ്രതിരോധ താരം ബികാശ് യുംനം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരും.  

2029 വരെയുള്ള കരാറിലാണ് മണിപ്പൂരുകാരനായ ബികാശ് കരാറൊപ്പിട്ടത്. ഏറെ പരിചയ സമ്പത്തുള്ള ഇന്ത്യൻ ഡിഫൻഡറായ കോട്ടൽ കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലുണ്ടായിരുന്നില്ല. 

അതേസമയം, കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേർന്ന മോണ്ടിനെഗ്രിയന്‍ താരം ദുസാന്‍ ലെഗാറ്റോര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇറങ്ങിയിരുന്നു. അലക്സാന്‍ഡ്രേ കോയെഫ് ടീം വിട്ടതിന് പിന്നാലെയാണ് ലഗാറ്റോര്‍ ടീമിലെത്തിയത്.

Tags:    
News Summary - Pritam Kotal leaves Blasters to be replaced by Chennaiyin FC's youngster in the squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.