ലണ്ടൻ: തുടർച്ചയായ മൂന്നാം ജയവുമായി ആഴ്സനൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. വാറ്റ്ഫോഡിനെ 1-0ത്തിന് തോൽപിച്ച ഗണ്ണേഴ്സിന് 11 കളികളിൽ 20 പോയൻറായി. ചെൽസി (26), മാഞ്ചസ്റ്റർ സിറ്റി (23), ലിവർപൂൾ (22), വെസ്റ്റ്ഹാം യുനൈറ്റഡ് (20) ടീമുകളാണ് മുന്നിലുള്ളത്. വാറ്റ്ഫോഡിനെതിരെ എമിൽ സ്മിത്ത് റോവാണ് ആഴ്സനലിെൻറ ഗോൾ നേടിയത്.
ക്രിസ്റ്റൽ പാലസ് 2-0ത്തിന് വോൾവ്സിനെയും നോർവിച് സിറ്റി 2-1ന് ബ്രെൻറ്ഫോഡിനെയും തോൽപിച്ചപ്പോൾ ബ്രൈറ്റൺ-ന്യൂകാസിൽ യുനൈറ്റഡ് (1-1), എവർട്ടൺ-ടോട്ടൻഹാം (0-0), ലീഡ്സ് യുനൈറ്റഡ്-ലെസ്റ്റർ സിറ്റി (1-1) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.