എംബാപ്പെയുടെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ; പരാഗ്വേയുടെ ചെറുത്തുനിൽപ്പിന് വിരാമം

ഫി​ല​ഡെ​ൽ​ഫി​യ: ‘ഒ​ടു​വി​ൽ ഫു​ട്ബാ​ൾ ജ​യി​ച്ചു. പ​ര​ഗ്വേ​യെ കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ല’ -ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ പെ​രു​മ​യും പ്ര​താ​പ​വും കാ​യി​ക സ്പി​രി​റ്റും കെ​ടു​ത്തു​ന്ന പ​ര​ഗ്വേ​യു​ടെ പി​ന്തി​രി​പ്പ​ൻ പ​ന്തു​ക​ളി​യെ ഫ്രാ​ൻ​സ് ഒ​രു ഗോ​ളി​ന് തോ​ൽ​പി​ച്ച​തി​നു പി​ന്നാ​ലെ വി​ഖ്യാ​ത താ​രം തി​യ​റി ഒ​ന്റി പ​റ​ഞ്ഞ​തി​ലു​ണ്ട് എ​ല്ലാം. എ​തി​രാ​ളി​യെ​കൊ​ണ്ട് ഗോ​ള​ടി​പ്പി​ക്കാ​തെ, ക​ളി​യു​ടെ ഏ​റി​യ പ​ങ്കും സ്വ​ന്തം പോ​സ്റ്റി​നു മു​ന്നി​ൽ 10 പേ​രെ​യും അ​ണി​നി​ര​ത്തി പ​ര​ഗ്വേ ക​ളി​ച്ച പ്ര​തി​രോ​ധ​ ഫു​ട്ബാ​ളി​നെ ഒ​ടു​വി​ൽ ഫ്രാ​ൻ​സ് പി​ടി​ച്ചു കെ​ട്ടി.

ലോ​ക​ക​പ്പ് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി​നെ വീ​ഴ്ത്താ​ൻ പ​ര​ഗ്വേ പ്ര​​യോ​ഗി​ച്ച ത​ന്ത്ര​ത്തെ, ക​ളി​യു​ടെ 70ാം മി​നി​റ്റി​ൽ പി​റ​ന്ന പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ​യാ​യി​രു​ന്നു മ​റി​ക​ട​ന്ന​ത്. 67ാം മി​നി​റ്റി​ൽ ഫ്ര​ഞ്ച് താ​രം ഡി​സൈ​ർ ദു​വെ​യെ പ​ര​ഗ്വേ താ​ര​ങ്ങ​ളാ​യ മി​ഗ്വേ​ൽ അ​ൽ​മി​റോ​ണും, ഡീ​ഗോ ഗോ​മ​സും ചേ​ർ​ന്ന് ബോ​ക്സി​നു​ള്ളി​ൽ വീ​ഴ്ത്തി​യ​തി​ന് വി.​എ.​ആ​ർ പ​രി​ശോ​ധ​ന​യി​ലൂ​ടെ പെ​നാ​ൽ​റ്റി വി​ളി​ച്ചു. കി​ക്കെ​ടു​ക്കാ​നെ​ത്തി​യ കി​ലി​യ​ൻ എം​ബാ​പ്പെ ഗോ​ളി ഒ​ർ​ലാ​ൻ​ഡോ ഗി​ല്ലി​ന്റെ ഡൈ​വി​ന് എ​തി​ർ​ദി​ശ​യി​ലേ​ക്ക് ത​ട്ടി​യി​ട്ട് ഫ്രാ​ൻ​സി​ന് ഒ​രു ഗോ​ളി​ന്റെ വി​ജ​യം സ​മ്മാ​നി​ച്ചു. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ മൊ​റോ​ക്കോ​യും മു​ൻ ചാ​മ്പ്യ​ന്മാ​രും ഏ​റ്റു​മു​ട്ടു​മ്പോ​ൾ 2022 ഖ​ത്ത​ർ ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ന്റെ ആ​വ​ർ​ത്ത​ന​മാ​വും.

പ​ന്ത് നി​ങ്ങ​ൾ​ക്ക്; പോ​സ്റ്റ് ഞ​ങ്ങ​ൾ​ക്ക്

പ​ന്ത് നി​ങ്ങ​ളെ​ടു​ത്തോ, പോ​സ്റ്റ് ഞ​ങ്ങ​ൾ നോ​ക്കാം എ​ന്ന് പ്ര​ഖ്യാ​പി​ക്കും പോ​ലെ​യാ​യി​രു​ന്നു പ​ര​ഗ്വേ​യു​ടെ ക​ളി​ സ​മീ​പ​നം. ​ഗോ​ളി ഗി​ല്ലും ശേ​ഷി​ച്ച പ​ത്തു​പേ​രും ബോ​ക്സി​നു​ള്ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​​പ്പോ​ൾ, പ​ന്തു​മാ​യി കു​തി​ച്ചെ​ത്തു​ന്ന ഫ്ര​ഞ്ചു​കാ​ർ​ക്ക് എ​ങ്ങോ​ട്ടും അ​ടി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ. ഒ​രു ഘ​ട്ട​ത്തി​ൽ ക​ള​ത്തി​ലെ പ​ന്ത​വ​കാ​ശം 90 ശ​ത​മാ​നം വ​രെ ഫ്രാ​ൻ​സി​ന്റേ​താ​യി മാ​റി. ​പ​ര​ഗ്വേ​യു​ടെ ഭാ​ഗം വെ​റും 10 ശ​ത​മാ​നം മാ​ത്രം. ഒ​ന്നാം പ​കു​തി​യി​ലെ ആ​കെ ക​ണ​ക്കി​ൽ 80-20 ശ​ത​മാ​നം. ര​ണ്ടാം പ​കു​തി​യി​ൽ പ​ര​ഗ്വേ അ​ൽ​പം മെ​ച്ച​​പ്പെ​ട്ടു​വെ​ന്ന് പ​റ​യാം. പ​ന്ത​ട​ക്കം 71-29ലേ​ക്ക് മാ​റി. ​പ​ന്തി​നെ എ​തി​ർ പ​കു​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു പ​ക​രം, കി​ലി​യ​ൻ എം​ബാ​പ്പെ​യും ഉ​സ്മാ​നെ ഡെ​ബ​ലെ​യും മൈ​ക​ൽ ഒ​ലി​സെ​യും ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ൾ​ക്ക് ​ത​ങ്ങ​ളു​ടെ ബോ​ക്സി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കും വി​ധം കൊ​ട്ടി​യ​ട​ച്ചാ​യി​രു​ന്നു കോ​ച്ച് ഗു​സ്താ​വോ അ​ൽ​ഫാ​രോ ടീ​മി​നെ ക​ളി​ക്കാ​ൻ വി​ട്ട​ത്.

ഫ​ല​മോ, കാ​ൽ​പ്പ​ന്തു ക​ളി പ​ല​പ്പോ​ഴും ഫ്ര​ഞ്ചു​കാ​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ന്ന​തി​ലേ​ക്കും, കൈ​യാ​ങ്ക​ളി​യി​ലേ​ക്കും മാ​റി. കി​ലി​യ​ൻ എം​ബാ​പ്പെ​യെ​യും ഡെം​​ബ​ലെ​യും കാ​ലും ത​ല​യും ശ​രീ​ര​വും ഉ​പ​യോ​ഗി​ച്ച് ത​ട​യു​ന്ന​തി​ലാ​യി പ​ര​ഗ്വേ താ​ര​ങ്ങ​ളു​ടെ ശ്ര​ദ്ധ. ക​ടു​ത്ത ഫൗ​ളി​ലും ടാ​ക്ലി​ങ്ങി​ലും പെ​ട്ട എം​ബാ​പ്പെ ബ​ഹ​ള​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ പ​​ര​ഗ്വേ ഡി​ഫ​ൻ​സി​വ് ഗെ​യി​മി​നെ നേ​രി​ട്ടു. മ​ത്സ​ര​ത്തി​ൽ മൂ​ന്ന് ഫ്ര​ഞ്ച് താ​ര​ങ്ങ​ൾ​ക്കാ​ണ് റ​ഫ​റി മ​ഞ്ഞ​കാ​ർ​ഡ് ന​ൽ​കി​യ​ത്. അ​തേ​മ​സ​യം, ഉ​സ്ബ​കി​സ്താ​ൻ കാ​ര​നാ​യ റ​ഫ​റി ഇ​ൽ​ഗി​സ് ത​ൻ​ത​ഷേ​വ് പ​ര​ഗ്വേ താ​ര​ങ്ങ​ളു​ടെ ഫൗ​ളു​ക​ളോ​ട് ക​ണ്ണ​ട​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. അ​ഡ്രി​യാ​ൻ റാ​ബി​യ​റ്റി​നെ വീ​ഴ്ത്തി​യ ആ​​ന്ദ്രെ കു​ബാ​സ്, എം​ബാ​പ്പെ​യെ ച​വി​ട്ടി വീ​ഴ്ത്തി​യ യു​വാ​ൻ ജോ​സ്, ഉ​പ​മെ​കാ​നോ​യെ കു​ത്തി​പ​രി​ക്കേ​ൽ​പി​ച്ച ഗ​ബ്രി​യേ​ൽ അ​വ​ലോ​സ് ഉ​ൾ​പ്പെ​ടെ പ​ര​ഗ്വേ​യു​ടെ ക​ടു​ത്ത ഫൗ​ളു​ക​ളി​ൽ റ​ഫ​റി ക​ണ്ണ​ട​ച്ചു. ഓ​ഫ് ദ ​ബാ​ളി​ൽ എം​ബാ​പ്പെ​യെ മ​ത്യാ​സ് ഗ​ല​ർ​സ പി​ന്നി​ൽ​നി​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​പ്പോ​ഴും ക​ള​ത്തി​ലൊ​ന്നും സം​ഭ​വി​ച്ചി​ല്ല.

ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കും വി​ധ​മാ​യി​രു​ന്നു പ​ര​ഗ്വേ​യു​ടെ ക​ളി ശൈ​ലി​യെ​ന്ന് കോ​ച്ച് ദി​ദി​യ​ർ ദെ​ഷാം​പ്സ് കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഫ്രാ​ൻ​സി​ന്റെ ബ​ർ​കോ​ള​ക്ക് 19ാം മി​നി​റ്റി​ൽ​ത​ന്നെ റ​ഫ​റി മ​ഞ്ഞ വി​ധി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലെ അ​വ​സാ​ന​മി​നി​റ്റു​ക​ളി​ൽ മ​നു കൊ​നാ​റ്റെ, ഒ​ലി​സെ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കാ​ർ​ഡ് വി​ധി​ച്ചു.

Tags:    
News Summary - Mbappe Penalty Propels France to Quarter-Finals: Resolute Paraguay Defeated in Thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.