ക്ലോ​പ്പ് റി​ട്ടേ​ൺ​സ്; ജ​ർ​മ​ൻ പ​രി​ശീ​ല​ക​നാ​വും

മ്യൂ​ണി​ക്: ലോ​ക​ക​പ്പി​ലെ ദ​യ​നീ​യ പു​റ​ത്താ​ക​ലി​നു പി​ന്നാ​ലെ സ്ഥാ​നം തെ​റി​ച്ച യൂ​ലി​യ​ൻ നാ​ഗ്ൾ​സ്മാ​ന് പ​ക​രം ജ​ർ​മ​നി​യെ ക​ളി പ​ഠി​പ്പി​ക്കാ​ൻ യു​ർ​ഗ​ൻ ക്ലോ​പ്പ് വ​രു​ന്നു. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബ് ലി​വ​ർ​പൂ​ളി​​ന് ഒ​ട്ട​ന​വ​ധി കി​രീ​ട​ങ്ങ​ൾ സ​മ്മാ​നി​ച്ച ഒ​മ്പ​ത് സീ​സ​ണി​നു ശേ​ഷം 2024ൽ ​പ​ടി​യി​റ​ങ്ങി​യ ക്ലോ​പ്പി​ന് ടെ​ക്നി​ക്ക​ൽ ഏ​രി​യ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണി​ത്. ജ​ർ​മ​ൻ​കാ​ര​ൻ കൂ​ടി​യാ​യ ക്ലോ​പ്പ് ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​ൻ സ​മ്മ​തി​ച്ച​താ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ൻ​ഫീ​ൽ​ഡ് വി​ട്ട​ശേ​ഷം ടെ​ലി​വി​ഷ​ൻ അ​വ​ത​ര​ണ​വും, യാ​ത്ര​ക​ളു​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ക്ലോ​പ്പ് ലോ​ക​ക​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണി​പ്പോ​ൾ. വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ജ​ർ​മ​ൻ ഫെ​ഡ​റേ​ഷ​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​വും. ലോ​ക​ക​പ്പ് റൗ​​ണ്ട് ഓ​ഫ് 32വി​ൽ ഇ​ടം നേ​ടി​യ ജ​ർ​മ​നി പ​ര​ഗ്വേ​യോ​ട് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ഗ്ൾ​സ്മാ​ന്റെ സ്ഥാ​നം തെ​റി​ച്ച​ത്. 

Tags:    
News Summary - Klopp Returns: Jürgen Klopp Set to Become Germany’s Head Coach After Nagelsmann’s Sacking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.