യുക്രെയ്​ന്​ പിന്തുണയമായി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​; ക്യാപ്​റ്റൻമാർ കൈകളിൽ പ്രത്യേക ബാൻഡണിയും

ലണ്ടൻ: റഷ്യൻ അധിനിവേശത്തിൽ യുക്രെയ്​ന്​ പിന്തുണയുമായി ഇംഗ്ലീഷ്​ പ്രീമിയർ ലീഗും. പിന്തുണയറിയിച്ച്​ പ്രീമിയർ ലീഗ്​ ടീമുകളുടെ ക്യാപ്​റ്റൻമാർ പ്രത്യേക ആംബാൻഡണിയും. മാർച്ച്​ അഞ്ച്​ മുതൽ ഏഴ്​ വരെ പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരങ്ങൾക്കിടെയാണ്​ ക്യാപ്​റ്റൻമാർ പ്രത്യേക ആംബാൻഡണിഞ്ഞ്​ എത്തുക.

യുക്രെയ്​ൻ നിറങ്ങളിലുള്ള ആംബാൻഡുമായി 20 ക്യാപ്​റ്റൻമാരാകും അണിനിരക്കുക. കാണികളും തീരുമാനത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും പ്രീമിയർ ലീഗ്​ അധികൃതർ അഭ്യർഥിച്ചു. എല്ലാ കളിക്ക്​ മുമ്പായും മാച്ച്​ ഒഫീഷ്യൽസ്​, കളിക്കാർ, ടീം മാനേജർമാർ എന്നിവർ യുക്രെയ്​ന്​ ഐക്യദാർഢ്യം അറിയിക്കുമെന്നും പ്രീമിയർ ലീഗ്​ അധികൃതർ വ്യക്​തമാക്കി.

ഇതിനൊപ്പം സ്​റ്റേഡിയത്തിലെ വലിയ സ്​ക്രീനുകളിൽ ഫുട്​ബാൾ സ്റ്റാൻഡ്​സ്​ ടുഗേതർ എന്ന എഴുത്തും തെളിയും. പ്രീമിയർ ലീഗിന്‍റെ ഡിജിറ്റൽ ചാനലുകളിൽ യുക്രെയ്​ൻ പതാകയുടെ നിറങ്ങൾ നിറയുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Premier League: Captains to wear Ukraine armbands to show support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.