കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

സാവോ പോളോ: അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ഫുട്ബാള്‍ ഇതിഹാസം പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി.

അര്‍ബുദ ബാധിതനായ മുൻ ബ്രസീൽ താരം കീമോതെറാപ്പിയോട് പ്രതികരിക്കത്തതിനെ തുടര്‍ന്നാണ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് 82കാരനായ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് അടിയന്തര ചികിത്സക്കായി സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സാമൂഹമാധ്യമങ്ങളിലൂടെ പെലെയുടെ മകളാണ് അറിയിച്ചത്. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 ലോകകപ്പുകളില്‍ കിരീടം നേടിയ ബ്രസീല്‍ ടീമംഗമായിരുന്നു പെലെ. മൂന്ന് വിശ്വകിരീടങ്ങള്‍ നേടുന്ന ഏക താരവും പെലെയാണ്.

Tags:    
News Summary - Pele moved to end-of-life care in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.