കൊളോൺ: പാനമയുടെ അന്തർ ദേശീയ ഫുട്ബാൾ താരം ഗിൽബെർട്ടോ ഹെർണാണ്ടസിനെ ആക്രമികൾ വെടിവെച്ചുകൊന്നു. കൊളോൺ നഗരത്തിലെ ഒരു കെട്ടിടത്തിൽവെച്ച് തോക്കുധാരികൾ 26കാരനായ ഗിൽബെർട്ടോ ഉൾപ്പെടെയുള്ളവർക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.
പാനമക്കുവേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഡിഫൻഡറെ ലക്ഷ്യമിട്ടാണോ ആക്രമണമെന്ന് വ്യക്തമല്ല. രാജ്യത്തെ ക്ലബ് അത്ലറ്റിക്കോ ഇൻഡിപെൻഡെന്റിന്റെ സെന്റർ ബാക്കാണ് ഗിൽബെർട്ടോ. മയക്കുമരുന്ന് കടത്ത് വഴികളുടെ നിയന്ത്രണത്തിനായി രണ്ട് സംഘങ്ങൾ തമ്മിൽ മാസങ്ങളായി ഇവിടെ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇതിനകം 50ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണം നിർത്താൻ ആവശ്യപ്പെട്ട ഗിൽബെർട്ടോയുടെ പിതാവ്, യുവാക്കളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.