എക്സ്ട്രാ ടൈം ഗോളിൽ ബോട്ടാഫോഗോയെ കീഴടക്കി പാൽമിറാസ് ക്ലബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

ഫിലാഡെൽഫിയ: ബ്രസീലിയൻ ടീമുകൾ ഏറ്റുമുട്ടിയ ക്ലബ് ലോകകപ്പ് പ്രീ ക്വാർട്ടർ പോരിൽ ബോട്ടാഫോഗോക്കെതിരെ പാൽമിറാസിന് ജയം. എക്സ്ട്രാ ടൈമിൽ നേടിയ ഒരേയൊരു ഗോളിനാണ് പാൽമിറാസിന്‍റെ ജയം. നൂറാം മിനിറ്റിൽ പൗളിഞ്ഞോയാണ് പാൽമിറാസിനായി ഗോൾ നേടിയത്.

മുഴുവൻ സമയവും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോയത്. 116ാം മിനിറ്റിൽ പാൽമിറാസിന്റെ ഗുസ്താവോ ഗോമസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അവസാന മിനിറ്റുകളിൽ പത്തുപേരുമായി പൊരുതിയാണ് ജയം പിടിച്ചെടുത്തത്.


ക്വാർട്ടർ ഫൈനലിൽ ചെൽസിയാവും പാൽമിറാസിന്റെ എതിരാളികൾ. ബെനഫിക്കയെ 4-1ന് തോൽപിച്ചാണ് ചെൽസി ക്വാർട്ടറിൽ കടന്നത്. 

Tags:    
News Summary - Palmeiras edge Brazilian rivals Botafogo in extra time at Club World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.