ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്

സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയിലാണുള്ളതെന്ന് ക്ലബ്ബായ സാന്‍റോസ് പ്രസ്താവനയിൽ അറിയിച്ചു.

ജൂൺ അഞ്ചിനാണ് നെയ്മറിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

വ്യാഴാഴ്ച മുതൽക്കേ നെയ്മർ പരിശീലനത്തിൽ നിന്നും മറ്റും വിട്ടുനിൽക്കുകയായിരുന്നു. ഇത് രണ്ടാംതവണയാണ് നെയ്മറിന് കോവിഡ് ബാധിക്കുന്നത്. നേരത്തെ, 2021 മേയിലും കോവിഡ് ബാധിച്ചിരുന്നു. 

Tags:    
News Summary - Neymar tests COVID-19 positive — Santos confirms Brazil forward’s illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.