പെലെയെ മറികടന്ന് നെയ്മർ; ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ ബൊളീവിയക്കെതിരെ ഗോൾ നേടിയതോടെ ​ബ്രസീൽ ഇതിഹാസതാരം പെലെയെ മറികടന്ന് നെയ്മർ. രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പെലെയുടെ റെക്കോർഡാണ് നെയ്മർ മറികടന്നത്. ബൊളീവിയക്കെതിരെ 5-1 എന്ന സ്കോറിനാണ് ബ്രസീൽ ജയിച്ച് കയറിയത്.

ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയെങ്കിലും 61, 93 മിനിറ്റുകളിൽ ഗോളുകൾ നേടിയാണ് നെയ്മർ റെക്കോർഡ് മറികടന്നത്. 79 ഗോളുകളുമായി നെയ്മറാണ് ബ്രസീൽ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.

മത്സരത്തിൽ 17ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ​നെയ്മർ പാഴാക്കിയെങ്കിലും 24ാം മിനിറ്റിൽ തന്നെ ബ്രസീലിന്റെ ഗോൾ വന്നു. റോഡ്രിഗോയാണ് മഞ്ഞപ്പടക്കായി വലകുലുക്കിയത്. 48ാം മിനിറ്റിൽ റാഫിനയിലൂടെയായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോൾ. നെയ്മർ നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്.

53ാം മിനിറ്റിൽ റോ​ഡ്രിഗോയുടെ രണ്ടാം ഗോളും പിറന്നു. 61 മിനിറ്റിൽ നെയ്മർ ആദ്യ ഗോൾ നേടി. പിന്നീട് ബൊളീവിയ ഒരു ഗോൾ മടക്കിയെങ്കിലും ഇഞ്ചുറി ടൈമിൽ നെയ്മർ നേടിയ ഗോളോടെ ബ്രസീൽ ബൊളീവിയക്കെതിരെ ആധികാരിക ജയം നേടുകയായിരുന്നു.

Tags:    
News Summary - Neymar surpasses Pele to become Brazil's top scorer, scores brace in 5-1 win over Bolivia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.