ഈ​ജി​പ്തി​ന് രാ​ജ​കീ​യ വ​ര​വേ​ൽ​പ്

കൈ​റോ: ലോ​ക​ക​പ്പി​ലെ വീ​രോ​ചി​ത പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ഈ​ജി​പ്ത് ടീ​മി​ന് ആ​വേ​ശോ​ജ്ജ്വ​ല വ​ര​വേ​ൽ​പ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ അ​ർ​ജ​ന്റീ​ന​ക്ക് മു​ന്നി​ൽ പൊ​രു​തി കീ​ഴ​ട​ങ്ങി​യ മു​ഹ​മ്മ​ദ് സ​ലാ​ഹും സം​ഘ​വും അ​ൽ​അ​മീ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും തു​റ​ന്ന ബ​സി​ൽ ചാ​മ്പ്യ​ന്മാ​ർ​ക്കൊ​ത്ത പ​രി​വേ​ഷ​ത്തോ​ടെ സ​ലാ​ഹി​നെ​യും സ​ഹ​താ​ര​ങ്ങ​ളെ​യും ന​ഗ​ര​ത്തി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ആ​ന​യി​ച്ചു. ഈ​ജി​പ്തി​ന്റെ ദേ​ശീ​യ പ​താ​ക​ക്കൊ​പ്പം, ഫ​ല​സ്തീ​ൻ പ​താ​ക​യും വീ​ശി​യാ​ണ് ടീം ​അം​ഗ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കു ന​ടു​വി​ലൂ​ടെ നീ​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ടീം ​അം​ഗ​ങ്ങ​ൾ​ക്കും ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കും പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​താ​സ് അ​ൽ സി​സി പ്ര​ത്യേ​ക വി​​രു​ന്നൊ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Hero's Welcome for Egypt: Thousands Greet National Team After World Cup Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.