ഇന്ത്യൻ താരം മഷൂർ ശരീഫിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് പുതിയ പ്രഫഷനൽ ഫുട്‌ബാൾ ടീം ഒരുങ്ങുന്നു

മലപ്പുറം: ഇന്ത്യൻ താരം മഷൂർ ശരീഫിന്റെ നേതൃത്വത്തിൽ മലപ്പുറം കാവുങ്ങൽ ആസ്ഥാനമായി പുതിയ പ്രഫഷനൽ ഫുട്‌ബാൾ ടീമും അക്കാദമിയും ഒരുങ്ങുന്നു. കാവുങ്ങൽ യുനൈറ്റഡ് എഫ്.സി എന്ന പേരിൽ ജനകീയ ഫണ്ടിങ്ങിലൂടെയാകും ക്ലബ് പ്രവർത്തിക്കുക. പ്രാദേശിക പ്രതിഭകളെ കണ്ടെത്തി, ചിട്ടയായ പരിശീലനത്തിലൂടെ പ്രഫഷനൽ ടീമുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അണ്ടർ 13, അണ്ടർ 16, അണ്ടർ 18 എന്നീ വിഭാഗങ്ങളിൽ തുടക്കത്തിൽ ടീമുകൾ രൂപവത്കരിക്കും. സമ്മർ കോച്ചിങ് ക്യാമ്പ് വഴിയാകും പ്രാദേശിക താരങ്ങളെ കണ്ടെത്തുക.

2017ൽ ചെന്നൈ സിറ്റിയിൽ കളിച്ചാണ് മഷൂർ ശരീഫ് പ്രഫഷനൽ ഫുട്‌ബാളിലെത്തുന്നത്. 25ാം വയസ്സിലായിരുന്നു അരങ്ങേറ്റം. 2020ൽ നോർത്ത് ഈസ്റ്റിലും 2023ൽ പഞ്ചാബിലും കളിച്ച താരം നിലവിൽ ഗോകുലം കേരള എഫ്.സിയിലാണ്. 2021 മാർച്ച് 29ന് യു.എ.ഇക്കെതിരെയായിരുന്നു മഷൂർ രാജ്യത്തിനായി അരങ്ങേറിയത്. ഭാവിയിൽ സ്പോർട്സ് സ്‌കൂൾ കൂടി ലക്ഷ്യമിടുന്ന കാവുങ്ങൽ യുനൈറ്റഡ്, വിദേശ ടെക്നിക്കൽ ഡയറക്ടറുടെ സേവനവും ഉറപ്പാക്കും.

Tags:    
News Summary - New professional football team is forming in Malappuram under the leadership of Indian player Mashoor Shareef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT