തുടർച്ചയായ തോൽവി; മോഹൻ ബഗാൻ പരിശീലകൻ യുവാൻ ഫെറാൻഡോയെ പുറത്താക്കി

കൊൽകത്ത: മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് മുഖ്യ പരിശീലകൻ യുവാൻ ഫെറാൻഡോയെ പുറത്താക്കി. പകരം ഇടക്കാല പരിശീലകനായി മുൻ പരിശീലകൻ കൂടിയായ അന്റോണിയോ ലോപ്പസ് ഹബാസിനെ നിയമിച്ചു.

ഐ.എസ്.എല്ലിൽ ഉൾപ്പെടെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് പരിശീലകനെ മാറ്റിയതെന്നാണ് റിപ്പോർട്ട്. എ.എഫ്‌.സി കപ്പിൽ നിന്ന് പുറത്താകുകയും ഐ‌.എസ്‌.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെടുകയും ചെയ്തത് ടീമിന് വൻ ക്ഷീണമായെന്നാണ് വിലയിരുത്തൽ. നിലവിൽ ഐ‌.എസ്‌.എല്ലിൽ 10 മത്സരങ്ങളിൽ നിന്ന്  19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബഗാൻ. 

എന്നാൽ, കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ.എസ്.എൽ കിരീടത്തിലേക്ക് നയിച്ച  ഫെറാൻഡോ പുറത്താക്കാനുള്ള തീരുമാനം ആരാധകരെ പോലും ഞെട്ടിച്ചു. ഐ‌.എസ്‌.എല്ലും ഡ്യുറാൻഡ് കപ്പ് ഉൾപ്പെടെയുള്ളവ ഷോക്കേസിലെത്തിച്ചെങ്കിലും പുതിയ സീസണിലെ മോശം ഫോം തിരിച്ചടിയാകുകയായിരുന്നു. 

ഫെറാൻഡോ 2021-22 സീസണിന്റെ മധ്യത്തിലാണ് മോഹൻ ബഗാനിൽ ചേർന്നത്.  ഫെറാൻഡോക്ക് വേണ്ടി മോഹൻ ബഗാൻ മുൻപ് പുറത്താക്കിയ കോച്ചാണ് അന്റോണിയോ ഹബാസ് എന്നതാണ് മറ്റൊരു കൗതുകം. ഹബാസിന്റെ കീഴിൽ എ.ടി.കെ 2019-20 സീസണിലും അത്ലറ്റികോ കൊൽക്കത്ത 2014 സീസണിലും കിരീടം നേടിയിട്ടുണ്ട്. 




Tags:    
News Summary - Mohun Bagan Super Giant sack coach Juan Ferrando after poor form

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.