അതിവേഗം ബഹുദൂരം സലാഹ്​; ക്രിസ്​റ്റ്യാനോയുടെ ഗോൾനേട്ടത്തിനൊപ്പം

ലണ്ടൻ: വോൾവ്​സിനെ എതിരില്ലാത്ത നാലുഗോളുകൾക്ക്​ തുരത്തി ലിവർപൂൾ ആനന്ദനടനമാടിയ മത്സരത്തിൽ ത​െൻറ പേരിൽ പുതുറെക്കോർഡ്​ ചേർത്ത്​ മുഹമ്മദ്​ സലാഹ്​. വോൾവ്​സിനെതിരെ നേടിയ രണ്ടുഗോളുകളോടെ പ്രീമിയർ ലീഗിലെ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ 84 ഗോളുകളെന്ന നേട്ടത്തിനൊപ്പം സലാഹെത്തി. ഇത്രയും ഗോളടിക്കാൻ ക്രിസ്​റ്റ്യാനോയേക്കാൾ 66 മത്സരങ്ങൾ കുറച്ചേ സലാഹിന്​​ വേണ്ടി വന്നുള്ളൂ. റൊണാൾഡോ 196 മത്സരങ്ങളിൽ നിന്നാണ്​ 84ഗോളുകൾ നേടിയതെങ്കിൽ 131 മത്സരങ്ങളിൽ നിന്നാണ്​ സലാഹി​െൻറ നേട്ടം.

സലാഹി​െൻറ ഗോളുകളിൽ രണ്ടെണ്ണം ചെൽസിക്കുവേണ്ടിയും ബാക്കിയുള്ളവ ലിവർപൂളിന്​ വേണ്ടിയുമാണ്​. 2017ൽ എ.എസ്​ റോമയിൽ നിന്നും ലിവർപൂളിലെത്തിയ ഈജിപ്​ഷ്യൻ താരം പോയ സീസണുകളിലെ മിന്നും ഫോം ഈ വർഷവും തുടരുകയാണ്​. സീസണിൽ ഒൻപത്​ മത്സരങ്ങളിൽ കളത്തിലിറങ്ങിയ സലാഹ്​ 10ഗോളുകൾ ഇതിനോടകം നേടിക്കഴിഞ്ഞു.

2003 മുതൽ 2009 വരെ അലക്​സ്​ ഫെർഗൂസണ്​ കീഴിൽ മാഞ്ചസ്​റ്റർ യുനൈറ്റഡിൽ പന്തുതട്ടിയ ക്രിസ്​റ്റ്യാനോ 2009ൽ റയൽ മാഡ്രിഡിലേക്ക്​ ചേക്കേറുകയായിരുന്നു.

Tags:    
News Summary - Mohamed Salah equals Cristiano Ronaldo’s Premier League goalscoring record as Liverpool thrash Wolves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.