കിരീടനേട്ടം കുടുംബത്തിനും രാജ്യത്തിനും മറഡോണക്കും സമർപ്പിച്ച്​ മെസ്സി

ബ്വേനസ്​ എയ്​റിസ്​: കോപ അമേരിക്കയിലെ ചരിത്രമെഴുതിയ കിരീടനേട്ടം കുടുംബത്തിനും തന്‍റെ രാജ്യത്തിനും അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണക്കും സമർപ്പിച്ച് അർജന്‍റീന നായകൻ​ ലയണൽ മെസ്സി. എവിടെയായിരുന്നാലും ഡീഗോ തങ്ങൾക്കുമേൽ പ്രോത്സാഹനം ചൊരിഞ്ഞിട്ടുണ്ടാകുമെന്നും ഇൻസ്റ്റ​ഗ്രാമിൽ മെസ്സി എഴുതി.

'ഈ വിജയം എന്‍റെ കുടുംബത്തിന്​ സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കു​ന്നു. കളത്തിൽ കരുത്തോടെ തുടരാൻ എനിക്ക്​ എല്ലായ്​പോഴും അവർ ഊർജം പകരുന്നു. ഞാൻ ഒരുപാട്​ സ്​നേഹിക്കുന്ന പ്രിയ സുഹൃത്തുക്കൾക്കു​ം ഈ വിജയം സമർപ്പിക്കുന്നു. എല്ലാറ്റിലുമുപരി ഈ മഹാമാരിക്കാലത്തേറ്റ തിരിച്ചടികൾക്കു നടുവിലും ഞങ്ങളെ പിന്തുണക്കു​കയും ഒപ്പംനിൽക്കുകയും ചെയ്​ത നാലരക്കോടി അർജന്‍റീനക്കാർക്കും​ ഈ മഹദ്​ വിജയം സമർപ്പിക്കുന്നു' -മെസ്സി കുറിച്ചു.

ഒരുലക്ഷത്തോളം കോവിഡ്​ മരണങ്ങൾ സംഭവിച്ച അർജന്‍റീനയിൽ രോഗവ്യാപനത്തെ തുടർന്ന്​ കോപ അമേരിക്കയുടെ ആതിഥ്യം മാറ്റിയിരുന്നു. ടൂർണമെന്‍റ്​ ബ്രസീലിൽ നടത്താൻ അവസാന ഘട്ടത്തിലാണ്​ തെക്കനമേരിക്കൻ ഫുട്​ബാൾ അസോസി​േയഷൻ തീരുമാനിച്ചത്​. 

Tags:    
News Summary - Messi dedicates Copa to family, Maradona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT