'ഏറെ നാളായി ദുഖിതൻ, ഭക്ഷണം കഴ​ിക്കുന്നില്ല'; മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബ്വോണസ്​ ഐറിസ്​: അർജൻറീന ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ 60ാം പിറന്നാൾ കായിക ലോകം ആഘോഷ പൂർവമാണ്​ കൊണ്ടാടിയത്​. എന്നാലിപ്പോൾ പിറന്നാൾ ആഘോഷിച്ച്​ മൂന്ന്​ ദിവസം തികയും മു​േമ്പ മറഡോണയെ വിഷാദരോഗ ലക്ഷണങ്ങളെ ത​ുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തി​െൻറ ആരോഗ്യ നില തൃപ്​തികരമാണെന്ന്​ ജോലിക്കാരിൽ ഒരാൾ വാർത്താ ഏജൻസിയായ അസോസിയേറ്റഡ്​ പ്രസിനോട്​ പറഞ്ഞു. ഏറെ നാളായി ദുഖത്തിലമർന്നിരുന്ന ഡീഗോ ഒന്നും കഴിക്കാറില്ലായിരുന്നുവെന്ന്​ പേര്​ വെളിപ്പെടുത്താത്ത വ്യക്തി പറഞ്ഞു.

മറഡോണക്ക്​ കോവിഡ്​ ബാധിച്ചുവെന്ന അഭ്യൂഹങ്ങൾ ഡോക്​ടർ ലിയോ പോൾഡോ ലൂക് തള്ളി. സഹപ്രവർത്തകന്​ രോഗലക്ഷണങ്ങൾ കാണിച്ചുത​ുടങ്ങിയതോടെ കഴിഞ്ഞ കുറച്ച്​ ദിവസമായി മറഡോണ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് ​വരികയായിരുന്നു. മറഡോണക്ക്​ കുഴപ്പമൊന്നുമില്ലെന്നും എപ്പോൾ വേണമെങ്കിലും വീട്ടിലേക്ക്​ മടങ്ങാനാവുമെന്നും ലൂക്​ പറഞ്ഞു.

പരിശോധനകൾ നടത്തുന്നതിനും മൂന്ന്​ ദിവസത്തെ ചികിത്സക്കുമായാണ്​ മ​ുൻതാരത്തെ ആശുപത്രിയിലേക്ക്​ മാറ്റിയത്​. ബ്വോണസ്​ ഐറിസിൽ നിന്ന്​ 40 കിലോമീറ്റർ അകലെ ലാപ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ്​ മറഡോണയെ പ്രവേശിപ്പിച്ചത്​.

അർജൻറീന ഫസ്​റ്റ്​ ഡിവിഷൻ ക്ലബായ ജിംനാസ്യയുടെ പരിശീലക സ്​ഥാനം ഏറ്റെടുത്തതോടെ കഴിഞ്ഞ വർഷം മുതൽ മറഡോണ ഇവിടെയാണ്​ കഴിഞ്ഞ്​ വരുന്നത്​.

മറഡോണക്ക്​ 60 തികഞ്ഞ വെള്ളിയാഴ്​ച ജിംനാസ്യ നാഷനൽ ചാമ്പ്യൻഷിപ്പിൽ പെട്രോനാറ്റോയെ 3-0ത്തിന്​ തകർത്തിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാനത്തോടെ മൈതാനം വിട്ടത് ​മുതൽ തന്നെ മറഡോണയുടെ ആരോഗ്യത്തെ ചൊല്ലി ചർച്ചകൾ ഉയർന്നിരുന്നു.

Tags:    
News Summary - Maradona admitted to a hospital with signs of depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.