കൊച്ചിയിലെ ട്രെബിള്‍ ട്രോഫി പര്യടനത്തിന് മുന്നോടിയായി മാഞ്ചസ്റ്റര്‍ സിറ്റി സമൂഹമാധ്യമങ്ങളിൽ പേജില്‍ പങ്കുവെച്ച വേമ്പനാട് കായൽ പശ്ചാത്തലത്തിലെ കിരീട ചിത്രം
തിരുവനന്തപുരം: പ്രമുഖ ഇംഗ്ലീഷ് ഫുട്ബാള്‍ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സോഷ്യല്‍ മീഡിയ പേജില്‍ കേരളത്തിന്‍റെ മനോഹാരിതയും. വേമ്പനാട്ട് കായലിന്‍റെ പശ്ചാത്തലത്തിലുള്ള ട്രെബിള്‍ ട്രോഫി ഇമേജാണ് മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ പോസ്റ്റ് ചെയ്തത്.
ട്രെബിള്‍ ട്രോഫിയുടെ ലോക പര്യടനത്തിന്‍റെ ഭാഗമായി ട്രോഫികള്‍ ശനിയാഴ്ച കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കും. ഇതിന് മുന്നോടിയായാണ് ചിത്രം പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് നേട്ടങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ട്രോഫികളാണ് ചിത്രത്തിലുള്ളത്. ‘കൊച്ചിയിലെ വേമ്പനാട്ട് കായലില്‍ മനോഹരമായ സൂര്യാസ്തമയത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെബിള്‍ ട്രോഫി ടൂര്‍ നടത്തുന്നു’ എന്നാണ് പോസ്റ്റ്. കായലിന്‍റെ സായാഹ്ന ഭംഗിക്കൊപ്പം കേരള ടൂറിസത്തിന്‍റെ മുഖമുദ്രകളിലൊന്നായ ഹൗസ് ബോട്ടും ചിത്രത്തിലുണ്ട്.
ലോകത്തെ പ്രധാന ഫുട്ബാള്‍ ക്ലബുകളിലൊന്ന് ട്രോഫികളുമായി കേരളത്തിലെത്തുന്നത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്‍റെ സൗന്ദര്യം ആസ്വദിക്കാനും അത് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്യാനും തയാറായി എന്നത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.