representational image

ഐ ലീഗ് കിക്കോഫിന് മലപ്പുറം

മലപ്പുറം: 2022 -23 ഐ ലീഗ് സീസൺ നവംബർ 12ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌.സി റണ്ണേഴ്‌സ് അപ്പായ മുഹമ്മദൻ സ്പോർട്ടിങ്ങിനെ നേരിടും.

ആദ്യമായാണ് മലപ്പുറം ജില്ല ഐ ലീഗിന് വേദിയാകുന്നത്. കഴിഞ്ഞ രണ്ടുതവണയും ഗോകുലം എഫ്.സിയായിരുന്നു ജേതാക്കൾ. കോവിഡിനെ തുടർന്ന് രണ്ട് സീസണിലും മത്സരങ്ങൾ ബയോ ബബ്ൾ അടിസ്ഥാനത്തിൽ ബംഗാളിലാണ് നടന്നത്.

നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെയാണ് 12 ക്ലബുകളുടെയും ഹോം ഗ്രൗണ്ടുകൾ കളികൾക്ക് വേദിയാവുന്നത്. ഗോകുലത്തിന്‍റെ ആറ് ഹോം മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിലും അഞ്ചെണ്ണം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലുമായിരിക്കും.

ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ട് കോഴിക്കോട് നിന്ന് പയ്യനാട്ടേക്ക് മാറ്റിയതോടെയാണ് മലപ്പുറം ജില്ലയിൽ ഐ ലീഗ് മത്സരങ്ങൾക്ക് കളം ഒരുങ്ങിയത്. റിയൽ കശ്മീർ എഫ്.സിയുടെ ശ്രീനഗർ ബക്ഷി, ശ്രീനിധി ഡെക്കാൻ എഫ്.സിയുടെ ഹൈദരാബാദിലെ ഡെക്കാൻ അറീന, സുദേവ ഡൽഹി എഫ്.സിയുടെ ന്യൂഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയങ്ങളും ഇതാദ്യമായി ഐ ലീഗ് മത്സരങ്ങൾക്ക് വേദിയാകും.

മുഹമ്മദൻ സ്പോർട്ടിങ് കൊൽക്കത്തയിലെ കിഷോർ ഭാരതി കൃരങ്കൻ സ്റ്റേഡിയം, ചർച്ചിൽ ബ്രദേഴ്സ് ഗോവയിലെ ബാംബോലിം സ്റ്റേഡിയം, ഐസ്വാൾ എഫ്.സി ഐസ്വാൾ രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവിടങ്ങളിലുമാണ് ഹോം മത്സരങ്ങൾക്ക് ഇറങ്ങുക.

Tags:    
News Summary - Malappuram for the I-League kickoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.