കഴിഞ്ഞ സീസണിലെ മികച്ച ഗോൾ ഏതാവും? സുവാരസും സണും പുഷ്​കാസ്​ പട്ടികയിൽ



ഏറ്റവും മികച്ച ഗോളിന്​ ഫിഫ നൽകുന്ന പുഷ്​കാസ്​ അവാർഡിൽ മുൻ ബാഴ്​സലോണ താരം ലൂയിസ്​ സുവാരസും ടോട്ടൻഹാമിൻെറ ഹോങ്​ മിൻ സണ്ണും. കഴിഞ്ഞ വർഷം ഇരുതാരങ്ങളും ഡിസംബർ ഏഴിന്​ നേടിയ ഗോളാണ്​ ഫിഫ പുഷ്​കാസ്​ അവാർഡിന്​ പരിഗണിച്ചത്​.

ബേൺലിക്കെതിരെയാണ്​ സൺ ഫുട്​ബാൾ ആരാധകരെ ഞെട്ടിപ്പിച്ച്​ ബോക്​സ്​ ടു ബോക്​സ്​ സോളോ ഗോൾ നേടിയത്​. മല്ലോർസക്കെതിരെ ബാഴ്​സക്കായി സുവാരസ്​ നേടിയ ​ബാക്ക്​ ഹീൽ ഗോളാണ്​ പട്ടികയിൽ ഫേവറിറ്റായ മറ്റൊരു ഗോൾ.

പുരുഷ- വനിത താരങ്ങൾ ഒന്നിച്ചാണ്​ ഈ ഇനത്തിൽ മത്സരിക്കുന്നത്​. ഹാഫ്​ ലൈനിൽ നിന്നുള്ള മിന്നും ഗോളുകൾ വനിത താരങ്ങളിൽ നിന്നുണ്ട്​.

ബൈസികിൾ കിക്കിലൂടെ ഗോൾ നേടിയ ​ഫ്ലെമിംഗോയുടെ ജോർജിയൻ ഡി അറസ്​കേറ്റ, സൗത്ത്​ ആഫ്രിക്കൻ ലീഗിൽ നിന്ന്​ ലോംഫോ കേക്ക്​ന, മാഞ്ചസ്​റ്റർ സിറ്റി വനിത ടീമിനായി കരോലിൻ വേയ്​ർ നേടിയ ഗോൾ എന്നിവയെല്ലാം പട്ടികയിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.