ലിവർപൂൾ X അറ്റലാന്‍റ, വെസ്റ്റ് ഹാം X ബയേർ ലെവർകുസൻ; യൂറോപ്പ ലീഗ് ക്വാർട്ടർ നറുക്കെടുപ്പ് പൂർത്തിയായി
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് പൂർത്തിയായി. പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിന് ഇറ്റാലിയൻ ക്ലബ് അറ്റലാന്‍റയാണ് എതിരാളികൾ. ബുണ്ടസ് ലിഗയിൽ അപരാജിത കുതിപ്പ് തുടരുന്ന ബയേർ ലെവർകുസൻ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാമുമായി ഏറ്റുമുട്ടും.
ഇറ്റാലിയൻ ചിരവൈരികളായ എ.സി മിലാനും റോമയും ക്വാർട്ടറിൽ നേർക്കുനേർ ഏറ്റുമുട്ടും. ആസ്റ്റൺ വില്ലക്ക് ഫ്രഞ്ച് ക്ലബ് ലില്ലെയാണ് എതിരാളികൾ. നാലാം ക്വാർട്ടറിൽ ബെൻഫിക്ക ഫ്രഞ്ച് ക്ലബ് മാഴ്സിലെയുമായി ഏറ്റുമുട്ടും. ഏപ്രിൽ 11ന് ആദ്യപാദ മത്സരവും ഏപ്രിൽ 18ന് രണ്ടാംപാദ മത്സരവും നടക്കും. ലിവൾപൂൾ ജയിച്ചുകയറിയാൽ സെമി ഫൈനലിൽ ബെൻഫിക-മാഴ്സിലെ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും.
വെസ്റ്റ് ഹാം-ലെവർകുസൻ മത്സരത്തിലെ വിജയികൾ മിലാൻ-റോമ ടീമുകളിലൊന്നുമായി സെമിയിൽ മത്സരിക്കും. മെയ് രണ്ടിനും ഒമ്പതിനുമാണ് സെമി ഫൈനൽ പോരാട്ടങ്ങൾ. മെയ് 22ന് അയർലൻഡിലെ ഡബ്ലിൻ അരീനയിലാണ് കലാശപ്പോര്.
മത്സരക്രമം
എ.സി മിലാൻ X റോമ
ലിവർപൂൾ X അറ്റലാന്‍റ
ബയേർ X ലെവർകുസൻ വെസ്റ്റ് ഹാം
ബെൻഫിക X മാഴ്സിലെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.