വമ്പൻ ജയത്തോടെ പുതുവർഷമാഘോഷിച്ച് ലിവർപൂൾ; രണ്ടു ഗോളുമായി സലാഹ്

പുതുവർഷത്തിലെ ആദ്യ പ്രീമിയർ ലീഗ് മത്സരം വമ്പൻ ജയത്തോടെ ആഘോഷമാക്കി ലിവർപൂൾ. ന്യൂകാസിൽ യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. മുഹമ്മദ് സലാഹ് രണ്ട് ഗോൾ നേടി. ജയത്തോടെ ലിവർപൂൾ പോയിന്‍റ് ടേബിളിൽ ഒന്നാംസ്ഥാനം നിലനിർത്തി. 


ലിവർപൂളിന്‍റെ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ ഗോൾ പിറന്നിരുന്നില്ല. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആദ്യ ഗോൾ പിറന്നു. 49ാം മിനിറ്റിൽ സലാഹിന്‍റെ ബൂട്ടിൽ നിന്നായിരുന്നു ആദ്യ ഗോൾ. 74ാം മിനിറ്റിൽ കുര്‍ട്ടിസ് ജോണ്‍സും 78ാം മിനിറ്റിൽ കോഡി ഗാക്‌പോയും ഗോളടിച്ചു. 86ാം മിനിറ്റിൽ സലാഹിന്‍റെ രണ്ടാംഗോളും പിറന്നു. 54ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കും 81ാം മിനിറ്റിൽ സെവൻ ബോട്ട്മാനുമാണ് ന്യൂകാസിലിന്‍റെ ഗോൾ നേടിയത്. 


ഇരട്ട ഗോൾ നേട്ടത്തോടെ ഈ സീസണിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ സലാഹ് ഒന്നാമതെത്തി. 14 ഗോളോടെ എർലിങ് ഹാളണ്ടിനൊപ്പമാണ് സലാഹ് ഒന്നാമതുള്ളത്. പ്രിമീയര്‍ ലീഗില്‍ ലിവര്‍പൂളിനായി 150 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലും ഈജിപ്ഷ്യന്‍ സൂപ്പര്‍താരം സ്വന്തമാക്കി. 


20 മത്സരങ്ങളിൽ നിന്ന് 45 പോയിന്‍റോടെയാണ് ലിവർപൂൾ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 42 പോയിന്‍റുള്ള ആസ്റ്റൺവില്ലയാണ് രണ്ടാമത്. ജനുവരി ഏഴിന് ആഴ്സണലിനെതിരെയാണ് ലിവര്‍പൂളിന്‍റെ അടുത്ത മത്സരം.

Tags:    
News Summary - Liverpool vs Newcastle United 4-2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.