ലണ്ടൻ: മില്ല്യൺ കണക്കിന് പണം പൊട്ടിച്ചിട്ടും ആഴ്സനലിന് കാര്യമുണ്ടായില്ല. പുതിയ സീസണിലെ സൂപ്പർ പോരാട്ടത്തിൽ ചാമ്പ്യന്മാരെ തോൽപിച്ച് കുതിക്കാമെന്ന ഗണ്ണേഴ്സിൻെറ മോഹത്തിന് അവസാനം.
കഴിഞ്ഞ സീസണിലെ അതേ വീര്യം നിലനിർത്തി യുറുഗൻ ക്ലോപ്പിൻെറ ചുണക്കുട്ടികൾ വിയർത്തു കളിച്ചപ്പോൾ ഗണ്ണേഴ്സിൻെറ കോട്ടകൊത്തളങ്ങൾ 3-1ന് തകർന്നു. ഒരു ഗോളിനു പിന്നിട്ടു നിന്നതിനു ശേഷമാണ് ലിവർപൂൾ തിരിച്ചുവന്നത്.
അലക്സാണ്ടർ ലാകസറ്റെയുടെ(25) ഗോളിൽ മുന്നിലെത്തിയാണ് ആഴ്സനൽ തുടങ്ങിയത്. എന്നാൽ, ലിവർപൂൾ ഉൾവലിഞ്ഞില്ല. ആദ്യ പകുതി തന്നെ രണ്ടു ഗോളും അവസാനത്തിൽ ഒരു ഗോളും തിരിച്ചടിച്ച് ലിവർപൂൾ മേധാവിത്തം അറിയിച്ചു. സാദിയോ മാനെ(28), ആഡ്ര്യൂ റോബേർട്സൺ(34), ഡീഗോ ജോട്ട(88) എന്നിവരാണ് ഗോൾ നേടിയത്. വോൾവർഹാംപ്റ്റണിൽ നിന്ന് എത്തിയ ജോട്ടക്ക് അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടാനായി.
ആദ്യ രണ്ടു മത്സരങ്ങളിൽ ലീഡ്സിനെയും ചെൽസിയേയും തോൽപിച്ചു തുടങ്ങിയ ലിവർപൂളിന് ഇതോടെ നൂറു ശതമാനം വിജയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.