Posted On
date_range Updated On
date_range സൗഹൃദപോരിൽ ആഴ്സനലിനെ വീഴ്ത്തി ലിവർപൂൾ
ഫിലാഡൽഫിയ(യു.എസ്): ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാർ തമ്മിലുള്ള പ്രീ സീസൺ സൗഹൃദപോരിൽ ഗണ്ണേഴ്സിനെ വീഴ്ത്തി ലിവർപൂൾ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. 13ാം മിനിൽ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹിലൂടെയാണ് ലിവർപൂൾ ആദ്യ ലീഡെടുക്കുന്നത്. 34ാം മിനിറ്റിൽ ഫാബിയോ കാർവാലോ ലീഡ് ഇരട്ടിയാക്കി.
40ാം മിനിറ്റിൽ കായ് ഹവേർട്സിലൂടെയാണ് ആഴ്സനൽ ഏക ഗോൾ നേടിയത്. പന്തിന്മേലുള്ള നിയന്ത്രണം ഏറിയ പങ്കും ഗണ്ണേഴ്സിന്റെ കാലുകളിലായിരുന്നെങ്കിലും ലിവർപൂൾ ഗോൾവല പിന്നീട് ചലിപ്പിക്കാനായില്ല. രണ്ടാം പകുതി പൂർണമായും ഗോൾരഹിതമായിരുന്നു.
ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത് പ്രീമിയർ ലീഗിലായിരുന്നു. 3-1 ന് ആഴ്സനായിരുന്നു ജയിച്ചത്. കഴിഞ്ഞ സീസണിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തായിരുന്നു ആഴ്സനലും ലിവർപൂളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.