ലയണൽ മെസ്സി

മുന്നിൽ നിന്ന് മെസ്സി നയിച്ചു; ഇന്റർ മയാമിക്ക് ജയം

ലയണൽ മെസ്സി തകർത്താടിയ മത്സരത്തിൽ മേജർ സോക്കർ ലീഗിൽ ഇന്റർമയാമിക്ക് ജയം. ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ട് ഗോളുകൾ അടിക്കുകയും ചെയ്യുകയും ചെയ്ത മെസ്സിയുടെ മികവിലാണ് മയാമി ജയിച്ച് കയറിയത്. ഡി.സി യുണൈറ്റഡിനെതിരെ 3-2നായിരുന്നു മയാമിയുടെ ജയം. ​ടാഡിയോ അല്ലെൻഡെയിലൂടെ ഇന്റർ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസ്സിയാണ് ഗോളിന് വഴിയൊരുക്കിയത്.

ഇതോടെ ആദ്യപകുതി പിരിയുമ്പോൾ മയാമി 1-0ത്തിന് മുന്നിലെത്തി. ഈ സീസണിൽ 12ാമത്തെ അസിസ്റ്റയായിരുന്നു മെസ്സിയുടേത്. രണ്ടാം പകുതിയിൽ ഡി.സി യുണൈറ്റഡ് സമനില പിടിച്ചു. ക്രിസ്ത്യൻ ബെന്റെകെയിലൂടെയാണ് ഡി.സി സമനില പിടിച്ചത്. 66ാം മിനിറ്റിൽ മെസ്സിയിലൂടെ ഇന്റർമയാമി ലീഡ് നേടി. ബോക്സിന് പുറത്ത് നിന്നുള്ള മെസ്സിയുടെ തകർപ്പൻ ഷോട്ട് ഡി.സിയുടെ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു.

85ാം മിനിറ്റി​ൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളും ഇന്റർ മയാമിയുടെ മൂന്നാം ഗോളും നേടി മെസ്സി പട്ടിക പൂർത്തിയാക്കി. മേജർ ലീഗ് സോക്കറിൽ 28 മത്സരങ്ങൾ കളിച്ച മെസ്സിയുടെ ഇന്റർമയാമി 2ചബ 15 ജയവും ഏഴ് സമനിലയും ആറ് തോൽവിയുമായി 52 പോയിന്റോടെ നിലവിൽ അഞ്ചാം സ്ഥാനത്താണ്. 31 മത്സരങ്ങളിൽ 18 ജയവും ആറ് തോൽവിയുമോടെ 60 പോയിന്റുമായി ഫിലാഡൽഫിയയാണ് മേജർ ലീഗ് സോക്കറിൽ ഒന്നാമത്.

ഇന്റർമയാമിയുമായുള്ള കരാർ മെസ്സി ദീർഘിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് അർജന്റീന സൂപ്പർ താരത്തിന്റെ തകർപ്പൻ പ്രകടനത്തിൽ ടീം ജയിക്കുന്നത്. പുതിയ സ്റ്റേഡിയത്തിൽ മെസ്സി കളിക്കുന്നത് കാണാൻ തനിക്ക് ആ​ഗ്രഹമുണ്ടെന്ന് ഇന്റർമയാമി സഹഉടമയായ​ ജോർജ് മാസ് പറഞ്ഞു. ലൂയി സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ് തുടങ്ങിയ താരങ്ങൾ മെസ്സിക്കൊപ്പം ഇപ്പോൾ ഇന്റർ മയാമിയിലുണ്ട്.


Tags:    
News Summary - Lionel Messi Scores Stunner From Outside The Box, Fans Go Berserk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.