മഡ്രിഡ്: ലാ ലിഗയിൽ കിരീട പോരാട്ടത്തിന് മൂർച്ച കൂട്ടി മെസ്സിക്കൂട്ടം. ഗെറ്റാഫെക്കെതിരെ വമ്പൻ ജയവുമായി ബാഴ്സലോണ മൂന്നാം സ്ഥാനത്തെത്തി. ഒരു കളി കുറച്ചു കളിച്ച ബാഴ്സെയക്കാൾ അഞ്ചു പോയിന്‍റ് ലീഡുമായി അത്ലറ്റികോ മഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും വമ്പന്മാരായ റയൽ മഡ്രിഡ് തൊട്ടുപിറകിലുണ്ട്. മൂന്നു ടീമുകളുടെ കിരീട ശ്രമങ്ങൾ ഇനിയുള്ള നാളുകളിൽ ലാ ലിഗ പോരാട്ടങ്ങളെ തീപാറിക്കും.
എട്ടാം മിനിറ്റിൽ ഗോളടിച്ചുതുടങ്ങിയ മെസ്സി 33ാം മിനിറ്റിൽ വീണ്ടും സ്കോർ ചെയ്തു. ഗ്രീസ്മാനും അറോയോയുമായിരുന്നു മറ്റു ഗോളുകൾ നേടിയത്. ഗെറ്റാഫെ താരം ചക്ല സെൽഫ് ഗോളുമായി ബാഴ്സ പട്ടിക തികച്ചപ്പോൾ യുനാൽ പെനാറ്റി ഗോളാക്കിയും ലെംഗ്ലെറ്റ് സെൽഫ് ഗോളിലും ഗെറ്റാഫെക്ക് ആശ്വാസ ഗോൾ സമ്മാനിച്ചു.
ദുർബലരായ ഹുവസ്കക്കെതിരെ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു അത്ലറ്റികോ മഡ്രിഡ് ജയം. മറ്റു മത്സരങ്ങളിൽ ഗ്രനഡ ഐബറിനെയും (4-1) റയൽ സോസിദാദ് സെൽറ്റ വിഗോയെയും (2-1) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.