ഐ.എഫ്.എഫ്.എച്ച്.എസ് ടീം ഓഫ് ഇയർ 2023ൽ ഇടംനേടി മെസ്സി, ക്രിസ്റ്റ്യാനോ പുറത്ത്

ലണ്ടൻ: ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് (​ഐ.എഫ്.എഫ്.എച്ച്.എസ്) വേൾഡ് ടീം ഓഫ് ദ ഇയറിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം നേടി അർജ​ൈന്റൻ ഇതിഹാസം ലയണൽ മെസ്സി. ടീമിന്റെ മധ്യനിരയിൽ ഇടംപിടിച്ച മെസ്സി മാത്രമാണ് ലോ ചാമ്പ്യൻപട്ടം നേടിയ അർജന്റീന നിരയിൽനിന്ന് സ്റ്റാർട്ടിങ് ഇലവനിലുള്ളത്.

അതേസമയം, പേർചു​ഗലിന്റെ വിഖ്യാതതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ടീമിൽ ഇടം​ ലഭിച്ചില്ല. സൗദി അറേബ്യൻ ലീഗിൽ അൽനസ്റിന് കളിക്കുന്ന റൊണാൾഡോ ക്ലബിനുവേണ്ടി ഗോളടിയിൽ മുന്നിലാണെങ്കിലും ‘ഐ.എഫ്.എഫ്.എച്ച്.എസ് ടീം ഓഫ് ദ ഇയർ 2023’ൽ ഇടംനേടാൻ അത് പര്യാപ്തമായില്ല.

താരനിബിഡമായ ടീമിന്റെ മുൻനിരയിൽ അപാരപ്രഹരശേഷിയുള്ള മൂന്നുപേരാണുള്ളത്. 3-4-3 ശൈലിയിൽ തെരഞ്ഞെടുത്ത ടീമിൽ സ്ട്രൈക്കർമാരായി കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ്, ഹാരി കെയ്ൻ ത്രയത്തെ ഉൾപ്പെടുത്തിയപ്പോൾ കഴിഞ്ഞ വർഷം 54 ഗോൾ നേടിയിട്ടും റൊണാൾഡോ പുറത്തായി.

മെസ്സിക്കൊപ്പം മധ്യനിരയിൽ കെവിൻ ഡി ബ്രൂയിൻ, ജൂഡ് ബെലിങ്ഹാം, റോഡ്രി എന്നിവരും അണിനിരക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്കുവേണ്ടി മധ്യനിരയിൽ മിന്നുന്ന മികവാണ് ഡിബ്രൂയിൻ-റോഡ്രി സഖ്യം 2023ൽ പുറത്തെടുത്തത്. ഇന്റർ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ ട്രോഫി നേടിക്കൊടുത്ത മെസ്സി, കഴിഞ്ഞ വർഷം എട്ടാം തവണയും ബാലൺ ഡി ഓർ നേടി പുതിയ ചരിത്രമെഴുതിയിരുന്നു. ബെലിങ്ഹാമാകട്ടെ, റയൽ നിരയിൽ മിന്നുന്ന ഫോമിലാണ്.


പിന്നണിയിൽ ബയേൺ മ്യൂണിക്കിന്റെ കനേഡിയൻ താരം അൽഫോൻസോ ​ഡേവീസ്, ബയേൺ മ്യൂണിക്കിന്റെ തന്നെ ദ. കൊറിയൻ താരം കിം മിൻ ജേ, പോർചുഗീസ് ഡിഫൻഡർ റൂബൻ ഡയസ് എന്നിവരാണ് കോട്ട കെട്ടാനുള്ളത്. ക്രോസ് ബാറിനു കീഴിൽ അന്തിമ കാവൽക്കാരനായി ബ്രസീലിൻ ഗോൾകീപ്പർ എഡേഴ്സണും.

Tags:    
News Summary - Lionel Messi Named to IFFHS Men’s World Team of the Year, Cristiano Ronaldo left out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT