ബാലൻ ഡി ഓർ; മെസ്സി, യമാൽ പട്ടികയിൽ
പാരിസ്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിന് ഫ്രഞ്ച് ഫുട്ബാൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കാനുള്ള പട്ടികയിൽ സ്പെയിനിലെയും പാരിസ് സെന്റ് ജെർമെയ്നിലെയും താരങ്ങൾക്ക് മേധാവിത്വം. അർജന്റീന ഇതിഹാസം ലയണൽ മെസ്സിയും ഫ്രാൻസിന്റെയും റയൽ മഡ്രിഡിന്റെയും സൂപ്പർ താരം കിലിയൻ എംബാപ്പെയും കൂട്ടത്തിലുണ്ട്. ലോക ജേതാക്കളായ സ്പെയിനിൽനിന്ന് ലമീൻ യമാൽ, ഫെറാൻ ടോറസ്, മാർക് കുകുറയ്യ, പൗ കുബാർസി, റോഡ്രി, ഫാബ്രിയാൻ റൂയിസ് എന്നിവർ പട്ടികയിൽ ഇടം നേടി. നിലവിലെ ജേതാവ് ഉസ്മാൻ ഡെംബലെ, അഷ്റഫ് ഹകീമി,
ഖ്വിച്ച ക്വാരറ്റ്സ്ഖേലിയ, മർക്വിഞ്ഞോസ്, യാവോ നെവസ്, വില്ലിയൻ പാച്ചോ, വിറ്റിഞ്ഞ, നൂനോ മെൻഡസ് എന്നിവരും റൂയിസിനും ടോറസിനുമൊപ്പം പി.എസ്.ജിയിൽനിന്ന് 30 അംഗ പട്ടികയിലുണ്ട്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മെസ്സി പട്ടികയിൽ തിരിച്ചെത്തുന്നത്. ലൂയിസ് ഡി ലാ ഫ്യുവന്റെ (സ്പെയിൻ), മൈക്കൽ ആർട്ടെറ്റ (ആഴ്സനൽ), ഉനായ് എമെറി (ആസ്റ്റൻ വില്ല), വിൻസെന്റ് കൊമ്പനി (ബയേൺ മ്യൂണിക്), ലൂയിസ് എൻറിക്വെ (പി.എസ്.ജി) എന്നിവർ മികച്ച പരിശീലകന്റെ സ്ഥാനത്തേക്കും മത്സരിക്കുന്നു. വോട്ടെടുപ്പിന് ശേഷം ഒക്ടോബർ 26ന് ലണ്ടനിൽ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.