ജയിച്ചിട്ടും കിരീടം വീണ്​ പി.എസ്​.ജി;​ ലീഗ്​ വണ്ണിൽ ഇനി ലിലെ വാഴുംകാലം

പാരിസ്​: അവസാന മത്സരം ജയിച്ചാൽ എല്ലാം ശരിയാകുമായിരുന്നുവെങ്കിൽ ഞായറാഴ്​ച ലിഗ്​ വൺ കിരീടം പി.എസ്​.ജി ഷെൽഫിൽ തന്നെ വിശ്രമിച്ചേനെ. പക്ഷേ, മറ്റൊരു മൈതാനത്ത്​ ലിലെ പണിപ്പെട്ട്​ ജയവുമായി മടങ്ങു​േമ്പാൾ കൂടെ അവർ കപ്പും കരുതിയിരുന്നു. അതും നീണ്ട ഒമ്പതു വർഷത്തെ ഇടവേളക്കു ശേഷം.

ഒന്നും രണ്ടും സ്​ഥാനത്ത്​ ഒരു പോയിൻറ്​ വ്യത്യാസം നിലനിർത്തി പോന്ന പി.എസ്​.ജി, ​ലിലെ ടീമുകൾക്ക്​​ നിർണായകമായിരുന്നു ഞായറാഴ്​ചത്തെ കലാശക്കൊട്ട്​. മുന്നിലുള്ള ലിലെക്ക്​ ജയം മാത്രം മതിയായിരുന്നു. പി.എസ്​.ജിക്കാക​ട്ടെ ജയിക്കുന്നതിനൊപ്പം ലിലെ ജയിക്കാതിരിക്കുകയും​ വേണം. അതുപക്ഷേ, സംഭവിച്ചില്ല. എയ്​ഞ്ചേഴ്​സിനെതിരെ 2-1ന്​ ജയിച്ച ലിലെ 2011നു ശേഷം ആദ്യമായി കപ്പിൽ മുത്തമിട്ടു.

നെയ്​മറും എംബാപ്പെയും നയിച്ച താരനിരയുടെ കരുത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു പി.എസ്​.ജി ജയം. നേരത്തെ ചാമ്പ്യൻസ്​ ലീഗിൽനിന്ന്​ പുറത്തായ ആഘാതം തീരുംമുമ്പ്​ ലീഗ്​ വൺ കിരീടം കൂടി കൈയിൽനിന്ന്​ വഴുതു​​േമ്പാൾ ടീമിൽ പൊട്ടിത്തെറിക്ക്​ സാധ്യത കാണുന്നവരേറെ. ലീഗ്​ വണ്ണിൽ മൊണാക്കൊ, ലിയോൺ ടീമുകളാണ്​ ചാമ്പ്യൻസ്​ ലീഗ്​ ​േയാഗ്യത ഉറപ്പാക്കി മൂന്നും നാലും സ്​ഥാനത്തെത്തിയത്​.

Tags:    
News Summary - Lille claimed a narrow away victory at Angers to finish one point ahead of Paris St-Germain and clinch their fourth Ligue 1 title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.