വീണ്ടും ജയം; ലാ ലിഗയിൽ അത്​ലറ്റികോ കുതിപ്പിന്​ ​അതിവേഗം


മഡ്രിഡ്​: വമ്പൻമാർക്ക്​​ അനിശ്​ചിതത്വം കാറ്റും കോളുമായി പെയ്യുന്ന ലാ ലിഗയിൽ പിന്നെയും ജയവുമായി അത്​ലറ്റികോ മ​ഡ്രിഡിന്‍റെ തേരോട്ടം​. കരുത്തരായ വിയ്യാ റയലിനെ അവരുടെ മടയിൽ ചെന്ന്​ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്​ വീഴ്​ത്തിയാണ്​ ഒന്നാം സ്​ഥാനത്ത്​ അത്​ലറ്റികോ ലീഡ്​ അഞ്ചു പോയിന്‍റാക്കി ഉയർത്തിയത്​.

2013- 14 സീസണിൽ അവസാനമായി പിടിച്ച ലാ ലിഗ കിരീടം ഇത്തവണ തുടർ ജയങ്ങളുമായി ഉറപ്പിച്ചുനിർത്തി കുതിക്കുന്ന അത്​ലറ്റിക്കോക്കു വേണ്ടി ​സ്വക്വീറ (69)യാണ്​ ​ഒരു ഗോൾ നേടിയത്​. 25ാം മിനിറ്റിൽ വിയ്യാ റയൽ താരം സ്വന്തം പോസ്റ്റിലെത്തിച്ച്​ നൽകിയ ലീഡ്​ സെക്വീറ ഉയർത്തുകയായിരുന്നു.

ബാഴ്​സലോണ രണ്ടാമതും റയൽ മഡ്രിഡ്​ മൂന്നാമതുമുള്ള ലീഗിൽ അത്​ലറ്റിക്കോക്ക്​ ഒരാഴ്ചക്കിടെ റയലുമായി നാട്ടങ്കം ജയിക്കാനായാൽ കിരീടത്തിലേക്ക്​ വഴികൾ എളുപ്പമാകും.

24 കളി പിന്നിട്ട സ്​പാനിഷ്​ ലീഗിൽ അത്​ലറ്റിക്കോ ഇതുവരെ 16 ഗോളുകൾ മാത്രമാണ്​ വഴങ്ങിയത്​. 10 മത്സരങ്ങളിൽ ഒരു ഗോൾ പോലും വാങ്ങിയിട്ടുമില്ല.

അതേ സമയം, ഇന്ന്​ റയൽ സോസിദാദുമായി കളി ജയിച്ചാൽ റയൽ മഡ്രിഡിന്​ പോയിന്‍റ്​ നിലയിൽ ബാഴ്​സയെ കടന്ന്​ രണ്ടാമതെത്താം.

Tags:    
News Summary - Leaders Atletico Madrid moved five points clear at the top of La Liga by winning away at Villarreal.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.