Posted On
date_range Updated On
date_range ലാ ലിഗ: ഡബ്ൾ ബെൻസേമ; റയലിന് ജയം
മഡ്രിഡ്: മൂന്നു പെനാൽറ്റി, രണ്ടു ഗോൾ. സ്റ്റാർ സ്ട്രൈക്കർ കരീം ബെൻസേമയുടെ ഇരട്ട ഗോൾ മികവിൽ സ്പാനിഷ് ലാ ലിഗയിൽ മുമ്പന്മാരായ റയൽ മഡ്രിഡിന് ജയം. സെൽറ്റവിഗോയെ 2-1നാണ് റയൽ കീഴടക്കിയത്.
19, 69 മിനിറ്റുകളിലായിരുന്നു ബെൻസേമയുടെ ഗോളുകൾ. അതിനിടെ, ഒരു സ്പോട്ട് കിക്ക് ഫ്രഞ്ച് താരം പാഴാക്കുകയും ചെയ്തു. നോളിറ്റോയുടെ വകയായിരുന്നു സെൽറ്റയുടെ ആശ്വാസഗോൾ.
അത്‍ലറ്റികോ മഡ്രിഡ് 4-1ന് അലാവെസിനെ തകർത്തു. ജാവോ ഫെലിക്സും ലൂയിസ് സുവാരസും രണ്ടു തവണ വീതം സ്കോർ ചെയ്തു. 69 പോയന്റോടെ റയൽ തന്നെയാണ് ഒന്നാം സ്ഥാനത്ത്. സെവിയ്യക്കും അത്‍ലറ്റികോക്കും 57 വീതം പോയന്റുണ്ട്. 54 പോയന്റോടെ ബാഴ്സലോണയാണ് നാലാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.